ചെന്നൈ: ചെന്നൈ സൂപ്പര്‍ കിങ്സിന്‍റെ ഹോം മാച്ചുകള്‍ തമിഴ്നാടിന് പുറത്തേക്ക് മാറ്റി. കാവേരി പ്രക്ഷോഭത്തിന്‍റെ പശ്ചാത്തലത്തില്‍ ആണ് ചെന്നൈയിൽ നിന്ന് ഐപിഎൽ മൽസരങ്ങൾ മാറ്റാൻ തീരുമാനിച്ചത്.

ഇന്നലെ ചെന്നൈയിൽ നടന്ന മൽസരത്തിൽ വേദിക്ക് അകത്തും പുറത്തും പ്രതിഷേധം ഉയർന്നിരുന്നു. കനത്ത സുരക്ഷ വലയത്തിലാണ് ഇന്നലത്തെ മൽസരം നടന്നതും. ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്സിന്‍റെ ആറ് മൽസരങ്ങളാണ് ഇനി ഹോം ഗ്രൗണ്ടായ ചെപ്പോക്ക് സ്റ്റേഡിയത്തില്‍ നടത്തേണ്ടത്. ഇവയാണ് മറ്റു വേദിയില്‍ നടക്കുക.

പകരം വേദി സംബന്ധിച്ചുളള ചർച്ചകൾ ഇതോടെ സജീവമായിട്ടുണ്ട്. ബിസിസിഐ പരിഗണിക്കുന്ന സാധ്യത പട്ടികയിൽ തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയം ഉണ്ടെന്നാണ് റിപ്പോർട്ടുകൾ. തിരുവനന്തപുരത്ത് ഐപിഎല്‍ മൽസരങ്ങള്‍ സംഘടിപ്പിക്കാന്‍ തയ്യാറാണെന്ന് കേരള സര്‍ക്കാരും കേരള ക്രിക്കറ്റ് അസോസിയേഷനും നേരത്തെ വ്യക്തമാക്കിയിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ