സൺറൈസേഴ്‌സിനെ വെള്ളം കുടിപ്പിച്ച് റോയൽ ചലഞ്ചേഴ്‌സ്; പടുകൂറ്റൻ വിജയലക്ഷ്യം കുറിച്ചു

ഈ മൽസരം വിജയിച്ചാലും പ്ലേ ഓഫിലെത്താൻ നേരിയ സാധ്യത മാത്രമേ വിരാട് കോഹ്‌ലിക്കും സംഘത്തിനുമുളളൂ

IPL 2018 Live, RCB vs SRH: സൺറൈസേഴ്‌സ് ബോളർമാരെ ഒന്നടങ്കം വെളളം കുടിപ്പിച്ച റോയൽ ചലഞ്ചേഴ്‌സ് ബാറ്റ്സ്‌മാന്മാർ, ഹോം ഗ്രൗണ്ടിലെ അവസാന ലീഗ് മൽസരത്തിൽ കണ്ടെത്തിയത് പടുകൂറ്റൻ സ്കോർ. നിശ്ചിത 20 ഓവറിൽ 218 റൺസാണ് റോയൽ ചലഞ്ചേഴ്‌സ് കുറിച്ചത്.

ഇതോടെ ഐപിഎൽ പതിനൊന്നാം സീസണിലെ പോരാട്ടത്തിൽ ലീഗിൽ ഒന്നാമതെത്തണമെങ്കിൽ സൺറൈസേഴ്‌സ് 219 റൺസ് അടിക്കണം.

ഡിവില്ലിയേഴ്‌സ്, മൊയീൻ അലി, ഗ്രാന്റ്ഹോം, സർഫ്രാസ് ഖാൻ എന്നിവരാണ് റോയൽ ചലഞ്ചേഴ്‌സ് നിരയിൽ വെടിക്കെട്ട് ബാറ്റിങ് പുറത്തെടുത്തത്. 39 പന്തിൽ ഡിവില്ലിയേഴ്സ് 69 റൺസെടുത്തപ്പോൾ മൊയിൻ അലി 34 പന്തിൽ 65 റൺസെടുത്തു. അതേസമയം ഗ്രാന്റ്ഹോം 17 പന്തിൽ 40 ഉം സർഫ്രാസ് 8 പന്തിൽ 22 ഉം റൺസെടുത്തു.

ഹൈദരാബാദ് നിരയിൽ റോയൽ ചലഞ്ചേഴ്‌സ് ബാറ്റ്സ്‌മാന്മാരുടെ ഏറ്റവും മാരകമായ മർദനമേറ്റത് മലയാളി താരം ബേസിൽ തമ്പിക്കാണ്. തമ്പിയുടെ 4 ഓവറിൽ 70 റൺസാണ് അവർ അടിച്ചുകൂട്ടിയത്. 24 പന്തിൽ വെറും രണ്ട് പന്തിൽ മാത്രമാണ് റോയൽ ചലഞ്ചേഴ്‌സ് താരങ്ങൾ റൺസ് കണ്ടെത്താതിരുന്നത്.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Ipl 2018 live score rcb vs srh bangalore match today

Next Story
‘യേ ദോസ്‌തി ഹം നഹീ തോടേങ്കേ..’, രസകരമായി സൗഹൃദം പങ്കുവച്ച് യുവരാജും നെഹ്റയും
The moderation of comments is automated and not cleared manually by malayalam.indianexpress.com