IPL 2018 MI vs RR in Mumbai: മുംബൈ: ഐപിഎല്ലിൽ പ്ലേ ഓഫിലെത്താൻ ജയിച്ചേ മതിയാകൂ എന്ന നിലയിലുളള രണ്ട് ടീമുകൾ ഇന്ന് വീണ്ടും കൊമ്പുകോർക്കുന്നു. മുംബൈ വാങ്കഡേ സ്റ്റേഡിയത്തിൽ നടക്കുന്ന മൽസരത്തിൽ ടോസ് നേടിയ രാജസ്ഥാൻ ബോളിങ് തിരഞ്ഞെടുത്തു.

മൂന്ന് മാറ്റങ്ങളോടെയാണ് രാജസ്ഥാൻ ഇന്നത്തെ മൽസരത്തിനിറങ്ങുന്നത്. അജിങ്ക്യ രഹാനെയുടെ ടീമിൽ ജോസ് ബട്‌ലർക്കൊപ്പം ഡി ആർകി ഷോർട് ഇന്നിങ്സ് ഓപ്പൺ ചെയ്യും. ടീമിൽ ജോഫ്ര ആർകർ, ശ്രേയസ് ഗോപാൽ എന്നിവരെയും ക്യാപ്റ്റൻ ഉൾപ്പെടുത്തി.

അതേസമയം, മാറ്റങ്ങളില്ലാതെയാണ് മുംബൈ ഇന്ത്യൻസ് അന്തിമ ഇലവനെ പ്രഖ്യാപിച്ചിരിക്കുന്നത്. കഴിഞ്ഞ മൂന്ന് മൽസരത്തിലും വിജയം നേടിയ ടീം തുടർച്ചയായ നാലാം വിജയം ലക്ഷ്യമിട്ടാണ് ഇന്നിറങ്ങുന്നത്. രണ്ട് ടീമുകൾക്കും പ്ലേ ഓഫ് ഉറപ്പിക്കാൻ ഇന്ന് വിജയിച്ചേ പറ്റൂ.

ഇരുടീമുകളും ഐപിഎല്ലിൽ ഇതുവരെ 17 വട്ടം ഏറ്റുമുട്ടിയിരുന്നു. ഇതിൽ 10 തവണ വിജയിച്ചത് മുംബൈ ഇന്ത്യൻസാണ്. ഏഴ് വട്ടമാണ് വിജയം രാജസ്ഥാനൊപ്പം ഉണ്ടായിരുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ