/indian-express-malayalam/media/media_files/uploads/2018/05/Shaw-Bumrah.jpg)
IPL 2018 DD vs MI: ന്യൂഡൽഹി: ഐപിഎല്ലിലെ പ്ലേ ഓഫിലെത്താൻ മുംബൈയ്ക്ക് ഇന്നത്തെ മത്സരം വിജയിച്ചേ പറ്റൂ. എന്നാൽ ടോസിട്ടപ്പോൾ ഭാഗ്യം ഡൽഹി നായകനൊപ്പം നിന്നു. ടോസ് നേടിയ ഡൽഹിയാണിപ്പോൾ ബാറ്റ് ചെയ്യുന്നത്.
സീസണിൽ പ്ലേ ഓഫ് കാണാതെ ആദ്യം പുറത്തായ ടീമാണ് ഡൽഹി. ഇന്നത്തേത് അവരുടെ അവസാന മത്സരവും. ജയം മാത്രമേ അവരുടെ കണക്കിലും ഉളളൂ. ഈ മത്സരം ജയിച്ച് മാന്യമായി പടിയിറങ്ങാനാവും ഡൽഹി ആഗ്രഹിക്കുന്നത്.
ഇന്നത്തെ മത്സരം ജയിച്ചാൽ മുംബൈയ്ക്ക് നാലാം സ്ഥാനത്തുളള രാജസ്ഥാനെ മറികടന്ന് പ്ലേ ഓഫിലേക്ക് കടക്കാം. പക്ഷെ തോറ്റാൽ അത് പുറത്തേക്കുളള വാതിൽ തുറക്കും.
ഒടുവിൽ വിവരം കിട്ടുമ്പോൾ മൂന്നോവറിൽ 30 റൺസാണ് ഡൽഹിയുടെ സമ്പാദ്യം. ഓപ്പണർ പൃത്വിഷായുടെ വിക്കറ്റ് അവർക്ക് നഷ്ടപ്പെട്ടു. എട്ട് പന്തിൽ 12 റൺസ് നേടിയ പൃഥ്വി ഷാ റണ്ണൗട്ടാവുകയായിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us