ന്യൂഡൽഹി: ക്രിക്കറ്റിലെന്നല്ല, ഒരിടത്തും ഒരു പണി ചെയ്ത് കൊണ്ടിരിക്കുമ്പോൾ ആയാൽ പോലും അതിൽ പൂർണ്ണ ശ്രദ്ധയോടെ കളിച്ചില്ലെങ്കിൽ നഷ്ടം സംഭവിക്കും. ഇത് പലപ്പോഴും തിരുത്താനാവാത്ത തെറ്റായി പോലും വ്യാഖ്യാനിക്കാം.

അത് കുട്ടിക്രിക്കറ്റിന്റെ കാര്യത്തിൽ അൽപം കൂടി ഗൗരവമേറിയതാണ്. 20 ഓവർ കളിയിൽ ഏറ്റവും വിലപ്പെട്ടതാണ് ഓരോ പന്തും, ഓരോ റണ്ണും. അങ്ങിനെയുളളപ്പോൾ മൈതാനത്ത് കളിക്കാനിറങ്ങുന്നവർ അതിൽ തന്നെ ശ്രദ്ധിച്ച് ഇരിക്കണം.

എന്നാൽ മുംബൈയ്ക്ക് എതിരെ അവസാന മത്സരത്തിനിറങ്ങിയ ഡൽഹി ഡെയർഡെവിൾസ് താരം പൃഥ്വി ഷാ ഈ കളിയിൽ കാണിച്ചത് വലിയ അശ്രദ്ധയാണ്. അതിന് ഏറ്റവും കനത്ത വില തന്നെ അവർ നൽകേണ്ടി വന്നു.

മാക്‌സ്‌വെല്ലാണ് ഈ സമയത്ത് സ്ട്രൈക്ക് ചെയ്തത്. പോയിന്റിലേക്ക് തട്ടിയിട്ട പന്തിൽ സിംഗിളെടുക്കാൻ ഇരു താരങ്ങളും സ്റ്റെപ്പെടുത്തെങ്കിലും പിന്നീട് ഇത് വേണ്ടെന്ന് വച്ചു. ഈ സമയത്ത് പൃഥ്വി ഷാ ബോളിങ് ക്രിസിലേക്ക് വേഗത്തി തിരിച്ചെത്താൻ ശ്രമിച്ചില്ല. അലസമായി നടന്നുനീങ്ങിയ പൃഥ്വി ഷായെ നേരിട്ടുളള ഏറിൽ തന്നെ ഹർദ്ദിക് പാണ്ഡ്യ റണ്ണൗട്ടാക്കി.

വീഡിയോ

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ