/indian-express-malayalam/media/media_files/uploads/2018/05/Harshal-Patel.jpg)
IPL 2018 Live, DD vs CSK: ഐപിഎല്ലിൽ ഒന്നാം സ്ഥാനക്കാരായി പ്ലേ ഓഫിലേക്ക് മുന്നേറാനുളള ശ്രമത്തിൽ ഡൽഹിക്ക് വേണ്ടത് 162 റൺസ്. ഡൽഹിക്കെതിരെ മികച്ച പ്രകടനം പുറത്തെടുത്ത് ചെന്നൈ സൂപ്പർ കിങ്സ് ബോളിങ്ങിൽ തിളങ്ങി. വെടിക്കെട്ട് ബാറ്റ്‌സ്മാന്മാരെ അക്രമകാരികളാകും മുൻപേ മടക്കിയാണ് ചെന്നൈ ഡൽഹിയെ പ്രതിരോധത്തിലാക്കിയത്.
അവസാന ഓവറുകളിൽ ഹർഷൽ പട്ടേലും വിജയ് ശങ്കറും വീശിയടിച്ചതാണ് ഡൽഹിക്ക് ഭേദപ്പെട്ട സ്കോർ സമ്മാനിച്ചത്. അവസാന ഓവറിൽ ഡൽഹി ബാറ്റ്സ്മാന്മാർ നാല് സിക്സർ പറത്തി. ഇതിൽ മൂന്നും ഹർഷൽ പട്ടേലിന്റെ ബാറ്റിൽ നിന്നായിരുന്നു. ഡ്വെയ്ൻ ബ്രാവോയുടെ ഓവറിലായിരുന്നു ഇത്. 26 റൺസാണ് അവസാന ഓവറിൽ പിറന്നത്.
ഹർഷൽ പട്ടേൽ 16 പന്തിൽ 36 റൺസെടുത്തു. നാല് സിക്സും ഒരു ഫോറും അടങ്ങുന്നതായിരുന്നു അദ്ദേഹത്തിന്റെ ഇന്നിങ്സ്. വിജയ് ശങ്കർ 28 പന്തിൽ 36 റൺസെടുത്തു. അപരാജിതമായ ആറാം വിക്കറ്റിൽ ഇരുവരും ചേർന്ന് 65 റൺസാണ് ഡൽഹി സ്കോർബോർഡിൽ ചേർത്തത്. 32 പന്തിലായിരുന്നു ഈ റൺവേട്ട.
ടോസ് നേടിയ ചെന്നൈ സൂപ്പർ കിങ്സ് ക്യാപ്റ്റൻ മഹേന്ദ്ര സിങ് ധോണി ഡൽഹി ഡെയർ ഡെവിൾസ് ടീമിനെ ഫീൽഡ് ചെയ്യാനയക്കുകയായിരുന്നു. പൃഥ്വി ഷായും ശ്രേയസ് അയ്യരുമായിരുന്നു ഇന്നിങ്സ് ഓപ്പൺ ചെയ്തത്. എന്നാൽ പൃഥ്വി ഷായെ അഞ്ചാം ഓവറിൽ ദീപക് ചഹാർ, ഷർദുൽ താക്കൂറിന്റെ കൈകളിലെത്തിച്ചു.
ആദ്യ വിക്കറ്റ് വീഴുമ്പോൾ ടീം സ്കോർ 24 ആയിരുന്നു. പിന്നാലെ കൂട്ടുകെട്ടുണ്ടാക്കാനായിരുന്നു ശ്രേയസ് അയ്യരുടെയും റിഷഭ് പന്തിന്റെയും ശ്രമം. അർദ്ധസെഞ്ചുറി കൂട്ടുകെട്ട് ഉണ്ടാക്കിയതിന് പിന്നാലെ 22 പന്തിൽ 19 റൺസെടുത്ത അയ്യർ ലുംഗി എൻഗിടിയുടെ പന്തിൽ ക്ലീൻ ബൗൾഡായി.
ഇതേ ഓവറിലെ അവസാന പന്തിൽ റിഷഭ് പന്തിനെ ഡ്വെയ്ൻ ബ്രാവോയുടെ കൈകളിലെത്തിച്ച് ഡൽഹിക്ക് വീണ്ടും ചെന്നൈ തിരിച്ചടി നൽകി. ഈ സമയത്ത് 11 ഓവറിൽ 81 റൺസ് മാത്രമാണ് ഡൽഹി നേടിയത്.
രണ്ടക്കം കാണും മുന്നേ ഗ്ലെൻ മാക്സ്‌വെല്ലിനെ ക്ലീൻ ബൗൾഡ് ചെയ്ത് രവീന്ദ്ര ജഡേജ കരുത്ത് കാട്ടി. 13.5 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 94 റൺസ് എന്ന നിലയിലായിരുന്നു ഡൽഹിയപ്പോൾ. പിന്നാലെയെത്തിയ അഭിഷേക് ശർമ്മ, ഷർദുൽ താക്കൂർ എറിഞ്ഞ 15-ാം ഓവറിലെ നാലാം പന്തിൽ ഹർഭജൻ സിങ്ങിന് ക്യാച്ച് നൽകി മടങ്ങി.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us