IPL 2018 Final Live Cricket Score, CSK vs SRH Live Score: മുംബൈ: ഐപിഎല്ലിലെ ടീമുകളെ ട്രോളി ചെന്നൈയുടെ ആരാധകർ പറയുന്ന ഒരു കാര്യമുണ്ട്. ഐപിഎൽ ചെന്നൈയും മറ്റ് ടീമുകളും തമ്മിലുളള മൽസരമാണെന്ന്. കഴിഞ്ഞ പത്ത് സീസണിൽ ആറ് തവണ ഫൈനലിൽ എത്തിയ ചെന്നൈ സൂപ്പർ കിങ്സാണ് ഐപിഎല്ലിലെ ഹീറോയെന്നാണ് അവരുടെ വാദം. വാങ്കഡെ സ്റ്റേഡിയത്തിൽ രാത്രി 7 മണിക്കാണ് മൽസരം തുടങ്ങുക.

എന്നാൽ ഐപിഎല്ലിൽ നിന്ന് വിലക്കപ്പെട്ട രണ്ട് വർഷം ആ ടീമിന്റെ മുകളിൽ പറ്റിപ്പിടിച്ച ഒരിക്കലും മായാത്ത കറ തന്നെയാണ്. എങ്കിലും ഐപിഎല്ലിലേക്കുളള രണ്ടാം വരവിലും ആ ടീമിന്റെ കരുത്ത് ചോർന്ന് പോയിരുന്നില്ല.

അതേസമയം മറുവശത്ത് സൺറൈസേഴ്‌സ് ഹൈദരാബാദ് സീസണിലെ നിശബ്ദ കൊലയാളിയായിരുന്നു. ആരെയും അമ്പരപ്പിക്കുന്ന ബോളിങ് പ്രകടനം പുറത്തെടുത്ത ടീം. ശിഖർ ധവാനും കെയ്ൻ വില്യംസണും മുന്നിൽ നിന്ന് നയിക്കുന്ന ബാറ്റിങ് നിരയും റാഷിദ് ഖാൻ നയിക്കുന്ന ബോളിങ് നിരയും ശക്തമാണ്.

Read In English: IPL 2018 Final Live Cricket Score CSK vs SRH Live Score: SRH accelerate with Kane Williamson, Shakib Al Hasan

കുറഞ്ഞ സ്കോറിൽ പുറത്തായ സന്ദർഭങ്ങളിലെല്ലാം അവരെ ബോളിങ് നിര തുണച്ചു. അവസരത്തിനൊത്ത് ഓരോ ഘട്ടത്തിലും താരങ്ങൾ ആത്മാർത്ഥമായി പരിശ്രമിച്ചുവെന്ന് മൽസരത്തിന്റെ ഇതുവരെയുളള കണക്കുകൾ വ്യക്തമാക്കുന്നു. എന്നാൽ ഒരു ടീമിനോട് മാത്രം അവർക്ക് കാലിടറി.

ആ ടീമാണ് ചെന്നൈ. ഈ സീസണിൽ ആദ്യ രണ്ട് ലീഗ് മൽസരത്തിലും ചെന്നൈയോട് തോറ്റ സൺറൈസേഴ്‌സ് ഹൈദരാബാദ് പിന്നീട് ഫൈനലിലേക്കുളള ആദ്യ ക്വാളിഫെയർ മൽസരത്തിലും ആയുധം വച്ച് കീഴടങ്ങി. ആ മേൽക്കൈയാണ് ചെന്നൈയുടെ പ്രതീക്ഷ. എന്നാൽ രണ്ടാം ക്വാളിഫെയർ മൽസരത്തിൽ കൊൽക്കത്തയെ മലർത്തിയടിച്ച് വീണ്ടും ടീം വിജയവഴിയിലേക്ക് എത്തിയത് കരുത്തായി.

IPL 2018 Final, Live Cricket Score, CSK vs SRH: Chennai Super Kings vs Sunrisers Hyderabad live from Wankhede Stadium, Mumbai

10.45 pm: ഷെയ്ന്‍ വാട്സണിന്‍റെ സെഞ്ച്വറിയുടെ കരുത്തില്‍ ചെന്നെെയ്ക്ക് മൂന്നാം കിരീടം. 117 റണ്‍സുമായാണ് വാട്സണ്‍ ചെന്നെെയെ വിജയത്തിലെത്തിച്ചത്. രണ്ട് വർഷത്തെ വിലക്കിന് ശേഷം മടങ്ങിയെത്തിയ ചെന്നെെ തിരിച്ചു വരവ് ഗംഭീരമാക്കി.

10.35 മൂന്നാം ഐപിഎല്‍ കിരീടത്തിലേക്ക് ചെന്നെെയ്ക്ക് മുന്നില്‍ 15 പന്തും 10 റണ്‍സും മാത്രം ബാക്കി.

10.30 pm: ഷെയ്ന്‍ വാട്സണ് സെഞ്ച്വറി.ചെന്നെെ വിജയം മുന്നില്‍ കാണുന്നു. വാട്സണ് സീസണിലെ രണ്ടാം സെഞ്ച്വറി.

10.16 pm: 24 പന്തില്‍ 32 റണ്‍സുമായി റെയ്ന പുറത്തായി. ബ്രാത്വെയ്റ്റാണ് റെയ്നയെ പുറത്താക്കിയത്.

10.11 pm: സന്ദീപ് ശർമ്മയെ ഹാട്രിക് സിക്സ് പറത്തി വാട്സണ്‍.

10.06 pm: ചെന്നെെയുടെ സ്കോർ 100 കടന്നു. സ്കോർ 12 ഓവറില്‍ 104-1. ജയിക്കാന്‍ 48 പന്തില്‍ 75 റണ്‍സ് വേണം.

10.00 pm: വാട്സണ്‍ അർധസെഞ്ച്വറി പൂർത്തിയാക്കി. 35 പന്തില്‍ നിന്നുമാണ് വാട്സണ്‍ 50 കടന്നത്. മറുവശത്ത് 29 റണ്‍സുമായി റെയ്നയും കത്തിക്കയറുകയാണ്.

9.56 pm: വിക്കറ്റുകള്‍ പോകാതെ ചെന്നെെ പതിയെ സ്കോർ ഉയർത്തുകയാണ്.

9.52 pm: വാട്സണും റെയ്നയും ഫിഫ്റ്റി പാർട്ണർഷിപ്പ് പൂർത്തിയാക്കി. സ്കോർ 70-1.

9.39 pm: ഏഴ് ഓവർ പിന്നിടുമ്പോള്‍ ചെന്നെെ സ്കോർ 51-1. വാട്സണും റെയ്നയും ക്രീസില്‍.

9.33 pm: ഗിയർ മാറ്റി വാട്സണ്‍. ആദ്യ ഓവറുകളിലെ ശാന്തതയ്ക്ക് ശേഷം കത്തിക്കയറി വാട്സണ്‍. സ്കോർ 34-1

9.23 pm: ചെന്നെെയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. 10 റണ്‍സെടുത്ത ഡുപ്ലെസിസിനെ സന്ദീപ് ശർമ്മയാണ് പുറത്താക്കിയത്. സ്കോർ 17-1.

9.13 pm: രണ്ട് ഓവർ പിന്നിടുമ്പോള്‍ ചെന്നെെയ്ക്ക് അഞ്ച് റണ്‍സ്.

9.9 pm: ആദ്യ ഓവറില്‍ റണ്‍സൊന്നും നേടാനായില്ല. ഭുവിയുടെ തകർപ്പന്‍ പ്രകടനം.

9.06 pm: ചെന്നെെ ഇന്നിംഗ്സ് ആരംഭിച്ചു. വാട്സണും ഡുപ്ലെസിസും ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്തു.

8.50 pm: ഹെെദരാബാദ് ഇന്നിംഗ്സ് അവസാനിച്ചു. ചെന്നെെയ്ക്ക് ജയിക്കാന്‍ 179 റണ്‍സ്. അവസാന പന്തില്‍ ബ്രാത്വെയ്റ്റിനെ ഹെെദരാബാദിന് നഷ്ടമായി. 25 പന്തില്‍ നിന്നും 45 റണ്‍സെടുത്ത പഠാനാണ് പൊരുതാവുന്ന സ്കോർ സമ്മാനിച്ചത്.

8.46 pm: അവസാന ഓവർ എറിയുന്നത് ശാർദുള്‍ ഠാക്കൂർ.

8.36 pm: യൂസഫ് പഠാനിലും ബ്രാത്വെയ്റ്റിലും പ്രതീക്ഷ അർപ്പിച്ച് ഹെെദരാബാദ്. സ്കോർ അഞ്ചിന് 156. 22 പന്തില്‍ പഠാന് 42 റണ്‍സ്.

8.32 സണ്‍റെെസേഴ്സിന് അടിതെറ്റുന്നു. അഞ്ചാമത്തെ വിക്കറ്റും നഷ്ടമായി. മൂന്ന് റണ്‍സെടുത്ത ദീപക് ഹൂഡയെ എന്‍ഗിഡിയാണ് പുറത്താക്കിയത്.

8.24 pm: ഹെെദരാബാദിന് നാലാം വിക്കറ്റ് നഷ്ടമായി. 23 റണ്‍സെടുത്ത ഷാക്കിബിനെയാണ് സണ്‍റെെസേഴ്സിന് നഷ്ടമായത്.

8.20 pm: 15 ഓവർ പിന്നിടുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 127 റണ്‍സുമായി ഹെെദരാബാദ് ബാറ്റിംഗ് തുടരുന്നു.

8.10 pm: കരണ്‍ ശർമ്മയുടെ പന്തില്‍ നായകന്‍ കെയ്ന്‍ വില്യംസണ്‍ പുറത്ത്. 47 റണ്‍സെടുത്താണ് വില്യംസണ്‍ മടങ്ങിയത്.

7.48 pm: രവീന്ദ്ര ജഡേജയുടെ പന്തില്‍ സ്റ്റംമ്പ് തെറിച്ച് 26 റണ്‍സെടുത്ത ശിഖര്‍ ധവാന്‍ പുറത്ത്

7.34 pm: പവര്‍പ്ലേയില്‍ 8 ഓവറില്‍ 62-1 എന്ന നിലയില്‍ ഹൈദരാബാദ്

7.32 pm: കൈന്‍ വില്യംസും ശിഖര്‍ ധവാനും ക്രീസില്‍ ചെറുത്ത് നില്‍ക്കാനുളള ശ്രമം നടത്തുന്നു

7.20 pm: മൂന്നോവറില്‍ ഹെെദരാബാദ് ഒരു വിക്കറ്റ് നഷ്ഠത്തില്‍ 17 റണ്‍സെടുത്തിട്ടുണ്ട്. തുടക്കത്തില്‍ തന്നെ തിരിച്ചടി.

7.10 pm: ഹെെദരാബാദിന് ആദ്യ വിക്കറ്റ് നഷ്ടം. 5 റണ്‍സെടുത്ത ഗോസ്വാമി റണ്‍ ഔട്ടാവുകയായിരുന്നു.

7.00 pm: ഐപിഎല്‍ 11 ഫെെനലിന് തുടക്കം. ഹെെദരാബാദിനായി ധവാനും ഗോസ്വമായും ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്തു.

06.45 pm: പ്ലെയിംഗ് ഇലവന്‍, ചെന്നൈ സൂപ്പര്‍ കിംഗ്‌സ്: ഷെയ്ന്‍ വാട്‌സണ്‍, ഫാഫ് ഡുപ്ലെസിസ്, സുരേഷ് റെയ്‌ന, അമ്പാട്ടി റായിഡു, എംഎസ് ധോണി (c), ഡ്വെയ്ന്‍ ബ്രാവോ, രവീന്ദ്ര ജഡേജ, ദീപക് ചാഹര്‍, കരണ്‍ ശര്‍മ, ശാര്‍ദുള്‍ ഠാക്കൂര്‍, ലുങ്കി എന്‍ഗിഡി

സണ്‍റൈസേഴ്‌സ് ഹൈദരാബാദ്: ശിഖര്‍ ധവാന്‍, എസ് ഗോസ്വാമി, കെയ്ന്‍ വില്യംസണ്‍, ഷാക്കിബ് അല്‍ ഹസന്‍, ദീപക് ഹൂഡ, യൂസഫ് പഠാന്‍, കാര്‍ലോസ് ബ്രാത്വെയ്റ്റ്, റാഷിദ് ഖാന്‍, ഭുവനേശ്വര്‍ കുമാര്‍, സിദ്ധാര്‍ത്ഥ് കൗള്‍, സന്ദീപ് ശര്‍മ്മ

6.40 pm: ടോസ് നേടിയ ചെന്നെെ ഹെെദരാബാദിനെ ബാറ്റിംഗിന് അയച്ചു.

6.20 pm:

05.52 pm: ഓറഞ്ച് ആർമ്മി ഫെെനലിന് തയ്യാറെന്ന് ടോം മൂഡി

05.14 pm: ഫെെനലിന് മുന്‍പ് ബോളിവുഡ് താരങ്ങളുടെ നൃത്തപരിപാടികള്‍ അരങ്ങുണർത്തും.

04.47 pm: കഴിഞ്ഞ മത്സരത്തില്‍ പന്തെറിയാന്‍ അവസരം ലഭിക്കാതിരുന്ന ഹർഭജന് ഇന്ന് ഓവർ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. കരണ്‍ ശർമ്മയും ടീമിലെത്താനുള്ള സാധ്യതയുണ്ട്.

04.11 pm: ആകാംഷയോടെ ക്രിക്കറ്റ് ലോകം

1.15 pm: സൺറൈസേഴ്‌സ് ഹൈദരാബാദിന്റെ രണ്ടാമത്തെ ഐപിഎൽ ഫൈനലാണിത്. ചെന്നൈ വിലക്കപ്പെട്ട 2016 സീസണിലായിരുന്നു ഇതിന് മുൻപ് അവർ ഫൈനലിൽ എത്തിയത്. അന്ന് ഫൈനലിൽ റോയൽ ചലഞ്ചേഴ്‌സ് ബെംഗലുരുവിനെയാണ് അവർ പരാജയപ്പെടുത്തിയത്.

1.00 pm: ഇത് ചെന്നൈ സൂപ്പർ കിംഗ്‌സിന്റെ ഏഴാമത്തെ ഐപിഎൽ ഫൈനലാണ്. കഴിഞ്ഞ ആറ് ഫൈനലിൽ രണ്ട് തവണയാണ് അവർക്ക് കിരീടം നേടാനയത്. 2008 ൽ രാജസ്ഥാനോട് ഫൈനലിൽ തോറ്റ ചെന്നൈ, പിന്നീട് 2010 ലും 2011 ലും കിരീടം നേടി. എന്നാൽ 2012 ലും 2013 ലും 2015 ലും അവർ ഫൈനലിൽ തോറ്റു.

12.30 pm: ഐപിഎല്ലിന്റെ സമാപന ചടങ്ങിനോട് അനുബന്ധിച്ച് ബോളിവുഡിൽ നിന്നുളള താരരാജാക്കന്മാരെയും റാണിമാരെയും എത്തിച്ച് വിപുലമായ ആഘോഷമാണ് ഒരുങ്ങുന്നത്. വാംഖഡെയിലെ മൈതാനത്ത് ഇതിനായി ഇന്നലെ തന്നെ ഒരുക്കങ്ങൾ തുടങ്ങിയിരുന്നു.

12.00 pm: ഇത് ദൗർഭാഗ്യം, ഫൈനലിനെ കുറിച്ച് ധോണി

തങ്ങൾ ചെന്നൈയിലെ മൈതാനത്തല്ല കളിക്കുന്നതെന്നത് ഫൈനലിനെ സംബന്ധിച്ച് ഏറെ നിരാശയുളളതാണെന്നും ദൗർഭാഗ്യമാണെന്നും മഹേന്ദ്ര സിംഗ് ധോണി പറഞ്ഞു. “കഴിഞ്ഞ രണ്ട് തവണയും ഞങ്ങളിവിടെ ഇല്ലായിരുന്നു. പക്ഷെ ഞങ്ങളുടെ ആരാധകരുടെ എണ്ണം വർദ്ധിച്ചുകൊണ്ടേ ഇരുന്നു. ഞങ്ങളുടെ മടങ്ങിവരവിനായി കാത്തിരിക്കുകയായിരുന്നു അവർ. ചെന്നൈയിലല്ല കളിക്കുന്നതെന്നത് ദൗർഭാഗ്യമാണ്. എന്നാലും പ്രൊഫഷണലായി കളിക്കുക തന്നെയാണ് പ്രധാനം,” ധോണി പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ