Latest News

ചരിത്ര നേട്ടവുമായി ‘ഹിറ്റ്മാന്‍’; നേടിയത് ആര്‍ക്കും തകര്‍ക്കാന്‍ പറ്റാത്ത റെക്കോര്‍ഡ്

ഐപിഎല്ലില്‍ മാത്രമായി രോഹിത് 183 സിക്‌സുകള്‍ നേടിയിട്ടുണ്ട്. രാജ്യാന്തര തലത്തില്‍ 78 സിക്‌സുകളാണ് രോഹിത്തിന്റെ സമ്പാദ്യം

ചരിത്ര നേട്ടവുമായി മുംബൈ ഇന്ത്യന്‍സ് നായകനും ഇന്ത്യന്‍ ഓപ്പണറുമായ രോഹിത് ശര്‍മ്മ. ട്വന്റി-20യില്‍ ആദ്യമായി 300 സിക്‌സുകള്‍ നേടുന്ന ഇന്ത്യന്‍ താരമെന്ന ആര്‍ക്കും മറികടക്കാനാകാത്ത റെക്കോര്‍ഡാണ് കഴിഞ്ഞദിവസം കിങ്സ് ഇലവന്‍ പഞ്ചാബിനെതിരായ മൽസരത്തിലൂടെ രോഹിത് സ്വന്തമാക്കിയത്.

പഞ്ചാബ് താരം മുജീബ് റഹ്മാന്‍ എറിഞ്ഞ 17-ാമത്തെ ഓവറിലായിരുന്നു ഹിറ്റ്മാന്റെ റെക്കോര്‍ഡ് സിക്‌സ് പിറന്നത്. 15 പന്തില്‍ നിന്നും 24 റണ്‍സുമായി ടീമിനെ വിജയത്തിലേക്ക് നയിച്ചതും നായകന്‍ തന്നെയായിരുന്നു. ആറ് വിക്കറ്റിനായിരുന്നു മുംബൈയുടെ വിജയം. പുറത്തേക്കുള്ള വാതില്‍പ്പടിയില്‍ നില്‍ക്കുകയായിരുന്ന മുംബൈയ്ക്ക് വിജയം വലിയ ആശ്വാസമാണ് നല്‍കിയിരിക്കുന്നത്.

അതേസമയം, ഐപിഎല്ലില്‍ മാത്രമായി രോഹിത് 183 സിക്‌സുകള്‍ നേടിയിട്ടുണ്ട്. രാജ്യാന്തര തലത്തില്‍ 78 സിക്‌സുകളാണ് രോഹിതിന്റെ സമ്പാദ്യം. ചാമ്പ്യന്‍സ് ലീഗ് ട്വന്റി-20യില്‍ നിന്നും സെയ്യ്ദ് മുഷ്താഖ് അലി ട്രോഫിയില്‍ നിന്നുമാണ് ബാക്കി സിക്‌സുകള്‍. നേരത്തെ യുവരാജിനെ മറി കടന്ന് ഇന്ത്യയ്ക്കായി ഏറ്റവും കൂടുതല്‍ സിക്‌സുകള്‍ നേടിയിട്ടുള്ള താരമായി രോഹിത് മാറിയിരുന്നു.

അതേസമയം കുട്ടിക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സിക്‌സുകള്‍ നേടിയിട്ടുള്ള താരം വിന്‍ഡീസിന്റെ വെടിക്കെട്ട് ഓപ്പണര്‍ ക്രിസ് ഗെയില്‍ തന്നെയാണ്. 844 സിക്‌സുകളാണ് ഗെയിലിന്റെ സമ്പാദ്യം.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Ipl 2018 kxip vs mi rohit sharma becomes first indian to slam 300 sixes in t20s

Next Story
ശിഖര്‍ ധവാനു ഇന്ന് സ്‌പെഷൽ ഡേ, മകള്‍ക്ക് പിറന്നാള്‍ സമ്മാനവുമായി സണ്‍റൈസേഴ്സ് താരം
The moderation of comments is automated and not cleared manually by malayalam.indianexpress.com