കൊൽക്കത്ത: ഐപിഎൽ പതിനൊന്നാം സീസണിൽ വിജയകുതിപ്പ് തുടർന്ന് സൺറൈസേഴ്സ് ഹൈദ്രാബാദ്. ഇന്നലെ നടന്ന മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ 5 വിക്കറ്റിനാണ് സൺറൈസേഴ്സ് കീഴ്പ്പെടുത്തിയത്. കോൽക്കത്ത ഉയർത്തിയ 139 റൺസിന്‍റെ വിജയലക്ഷ്യം ഒരോവർ ബാക്കി നിൽക്കെ സൺറൈസേഴ്സ് മറികടക്കുകയായിരുന്നു. ഹൈദ്രാബാദ് നായകൻ കെയ്ൻ വില്യംസണാണ് കളിയിലെ താരം.

നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങേണ്ടി വന്ന കോൽക്കത്തയ്ക്ക് നിശ്ചിത ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 138 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. 34 പന്തില്‍ 49 റണ്‍സെടുത്ത ക്രിസ് ലിന്നിനൊഴികെ മറ്റാര്‍ക്കും കോല്‍ക്കത്തയുടെ ബാറ്റിംഗ് നിരയില്‍ തിളങ്ങാനായില്ല. 3 വിക്കറ്റ് വീഴ്ത്തിയ ഭുവനേശ്വർ കുമാറും, 2 വിക്കറ്റ് വീതം വീഴ്ത്തി ബില്ലി സ്റ്റാൻലേക്കും,ഷക്കീബ് അൽ ഹസനുമാണ് കൊൽക്കത്തയെ തകർത്തത്.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ സൺറൈഴേസിന് വൃദ്ധിമാൻ സാഹ മികച്ച തുടക്കമാണ് നൽകിയത്. 15 പന്തിൽ 24 റൺസാണ് സാഹ നേടിയത്. എന്നാൽ തുടരെ രണ്ട് വിക്കറ്റുകൾ വീഴ്ത്തി സുനിൽ നരൈൻ അതിഥികളെ പരീക്ഷിച്ചു. എന്നാൽ ഒരറ്റത്ത് നങ്കൂരമിട്ട വില്യംസൺ ഹൈദ്രാബാദിനെ മുന്നിൽ നിന്ന് നയിച്ചു. 44 പന്തിൽ 50 റൺസാണ് വില്യംസൺ നേടിയത്. അവസാന ഓവറുകളിലെ സമ്മർദ്ദത്തിലേക്ക് മത്സരത്തെ തളളി വിടാതെ യൂസഫ് പത്താൻ ഹൈദ്രാബാദിന് വിജയം സമ്മാനിക്കുകയായിരുന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ