കൊല്‍ക്കത്ത നൈറ്റ്‌ റൈഡെര്‍സിന്‍റെ ഉടമസ്ഥനും ബോളിവുഡ് സൂപ്പര്‍ താരവുമായ ഷാരൂഖ്‌ ഖാന്‍ തന്‍റെ ടീമിന്‍റെ ആരാധകരോട് മാപ്പ് ചോദിച്ചു. ബുധനാഴ്ച ഈഡന്‍ ഗാർഡന്‍സില്‍ മുംബൈയ്ക്കെതിരെയുള്ള കൊല്‍ക്കത്തയുടെ വലിയ തോൽവിക്ക് പിന്നാലെയായിരുന്നു താരത്തിന്‍റെ ക്ഷമാപണം.

ആദ്യം ബാറ്റ് ചെയ്ത മുംബൈയുടെ 210 എന്ന കൂറ്റന്‍ സ്കോറിനു മുന്നില്‍ കൊല്‍ക്കത്തയുടെ മുട്ടിടിക്കുകയായിരുന്നു. രണ്ടാമത് ബാറ്റ് ചെയ്ത കൊല്‍ക്കത്തയുടെ ഇന്നിങ്സ് 108 റണ്‍സില്‍ അവസാനിച്ചു. മുംബൈയ്ക്ക് വേണ്ടി ബോള്‍ ചെയ്ത എല്ലാവരും വിക്കറ്റ് നേടി.

“കായികം ആവേശത്തിന്‍റെ കളിയാണ്; വിജയമോ തോല്‍വിയോ അതില്‍ പ്രതിഫലിക്കുന്നില്ല. പക്ഷേ ‘തലവന്‍’ എന്ന നിലയില്‍ ടീമിലെ ആവേശക്കുറവില്‍ ഞാന്‍ ആരാധകരോട് മാപ്പ് ചോദിക്കുന്നു.” ഷാരൂഖ്‌ ഖാന്‍ ട്വീറ്റ് ചെയ്തു.

ആദ്യം ബാറ്റ് ചെയ്ത മുംബൈ ഇന്ത്യന്‍സ് ഇഷന്‍ കിഷന്‍റെ കരുത്തിലാണ് 200 റണ്‍സ് കടന്നത്. 21 പന്തില്‍ നിന്ന് കിഷന്‍ ആറു സിക്സും, അഞ്ചു ഫോറും ഉള്‍പ്പടെ 62 റണ്‍സ് നേടി. തുടക്കത്തിലേ തോല്‍വികള്‍ക്ക് ശേഷമുള്ള മുംബൈയുടെ തിരിച്ചുവരവാണിത്. തുടര്‍ച്ചയായ മൂന്നു ജയങ്ങളിലൂടെ മുംബൈ പോയിന്റ് പട്ടികയില്‍ നാലാം സ്ഥാനത്തെത്തി.

കളിയ്ക്ക് മുന്‍പും ശേഷവുമുള്ള ആരാധകരുടെ പ്രതികരണങ്ങള്‍

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook