ഇഷ്ടതാരത്തിന്റെ കാൽതൊട്ട് തൊഴാൻ സുരക്ഷാവലയങ്ങൾ ഭേദിച്ച് ആരാധകൻ. കൊൽക്കത്ത നൈറ്റ് റൈഡേഴ്സും ചെന്നൈ സൂപ്പർ കിങ്സും തമ്മിൽ നടന്ന മൽസരത്തിനിടെയാണ് എം.എസ്.ധോണിയുടെ കടുത്ത ആരാധകൻ സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് അദ്ദേഹത്തിന്റെ അടുത്തേക്ക് എത്തിയത്.
ബാറ്റിങ്ങിന് തയ്യാറായ ധോണി തന്റെ ടീം അംഗങ്ങളോട് സംസാരിച്ചു നിൽക്കുകയായിരുന്നു. ഇതിനിടയിലാണ് പെട്ടെന്ന് ആരാധകൻ ഓടിയെത്തിയതും ധോണിയുടെ കാൽതൊട്ട് തൊഴുതതും. ഉടൻ തന്നെ ധോണി ആരാധകന്റെ പുറത്ത് തൊട്ട് പൊയ്ക്കോളാൻ പറഞ്ഞു. ഇതിനോടകം സുരക്ഷാ ഉദ്യോഗസ്ഥർ അടുത്തെത്തുകയും ആരാധകനെ കൂട്ടിക്കൊണ്ടു പോവുകയും ചെയ്തു.
Love unparalleled #VIVOIPL #KKRvCSK pic.twitter.com/kektbKnDVw
— IndianPremierLeague (@IPL) May 3, 2018
ധോണിയുടെ കാൽതൊട്ട് ആരാധകർ തൊഴുന്നത് ഇതാദ്യമായല്ല. നേരത്തെ ചെന്നൈ സൂപ്പർ കിങ്സും രാജസ്ഥാൻ റോയൽസും തമ്മിൽ നടന്ന മൽസരത്തിലും ഇതുപോലൊരു സംഭവമുണ്ടായി.
ചെന്നൈ സൂപ്പര്‍ കിങ്സിന്റെ ബാറ്റിങ് നടന്നു കൊണ്ടിരിക്കെയാണ് സംഭവം. 46 റണ്‍സെടുത്ത് സുരേഷ് റെയ്ന പുറത്തായതിന് പിന്നാലെ എം.എസ്.ധോണിയെന്ന ചെന്നൈയുടെ തല ക്രീസിലേക്ക് എത്തുന്നു. ഇതിനിടെ ഗ്യാലറിയില്‍ നിന്നും ഓടിയെത്തിയ ഒരു ആരാധകന് വന്ന് ധോണിയുടെ കാലുകളില്‍ വീഴുന്നു.
തന്റെ പാദം സ്പര്‍ശിച്ച ആരാധകനെ പിടിച്ച് എഴുന്നേല്‍പ്പിച്ച് രണ്ട് വാക്ക് സംസാരിച്ച ശേഷം ധോണി ക്രീസിലേക്ക് നടന്നു. ആനന്ദത്തിന്റെ കണ്ണീര് പൊഴിച്ചു കൊണ്ട് ആ യുവാവ് ഗ്യാലറിയിലേക്ക് മടങ്ങി. ഇഷ്ടതാരത്തിന്റെ കാലില്‍ വീഴുന്ന യുവാവിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വന്‍ ഹിറ്റായി മാറിയിരുന്നു.