കൊല്‍ക്കത്ത: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സിനെതിരേ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് 71 റണ്‍സിന്റെ കൂറ്റൻൻ ജയം. കൊൽക്കത്ത ഉയർത്തിയ 201 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഡൽഹി 129 റണ്‍സിന് പുറത്താവുകയായിരുന്നു. അർധസെഞ്ചുറി നേടിയ നിതീഷ് റാണയാണ് മാൻഓഫ് ദ മാച്ച്.

ടോസ് നഷ്ടപ്പെട്ട് ബാറ്റ് എടുത്ത കൊൽക്കത്തയ്ക്ക് തുടക്കത്തിൽത്തന്നെ ഓപ്പണർ സുനിൽ നരൈന്റെ വിക്കറ്റ് നഷ്ടമായിരുന്നു. 59 റൺസ് എടുത്ത നീതീഷ് റാണയും 12 പന്തിൽ 48 റൺസ് എടുത്ത ആന്ദ്രേ റസലും കൊൽക്കത്ത സ്കോർ 200 കടത്തുകയായിരുന്നു.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഡൽഹിയെ കൊൽക്കത്തയുടെ സ്പിന്നർമാർ എറിഞ്ഞിടുകയായിരുന്നു. കൊല്‍ക്കത്തയ്ക്ക് വേണ്ടി സുനില്‍ നരയ്ന്‍ മൂന്നോവറില്‍ 18 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തി. കുല്‍ദീപ് യാദവും മൂന്ന് വിക്കറ്റ് സ്വന്തമാക്കി. 22 പന്തില്‍ 47 റണ്‍സെടുത്ത ഗ്ലെന്‍ മാക്സ്വെല്ലാണ് ഡല്‍ഹിയുടെ ടോപ് സ്കോറര്‍. വിക്കറ്റ് കീപ്ഫര്‍ ഋഷഭ് പന്ത് 43 റണ്‍സെടുത്ത പുറത്തായി. മറ്റാര്‍ക്കും രണ്ടക്കം കാണാന്‍ പോലും കഴിഞ്ഞില്ല.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ