തുടർച്ചയായ തോൽവികൾ മുംബൈ ഇന്ത്യൻസിന്റെ താരങ്ങളുടെ ആത്മവിശ്വാസം നഷ്ടപ്പെടുത്തുകയാണ്. കളിച്ച 5 മൽസരങ്ങളിൽ നാലിലും മുംബൈ ഇന്ത്യൻസ് പരാജയം ഏറ്റുവാങ്ങി.

കഴിഞ്ഞ മൽസരത്തിൽ രാജസ്ഥാൻ റോയൽസിനോടാണ് മുംബൈ ഇന്ത്യൻസ് തോറ്റത്. രണ്ടു പന്തുകൾ ബാക്കി നിൽക്കെയാണ് രാജസ്ഥാൻ വിജയലക്ഷ്യമായ 168 റൺസ് മറികടന്നത്. അ​വ​സാ​ന ഓ​വ​റി​ൽ ജ​യി​ക്കാ​ൻ ആ​വ​ശ്യ​മാ​യി​രു​ന്ന 10 റ​ണ്‍​സ്, സി​ക്സ​റും ബൗ​ണ്ട​റി​യും പായിച്ചാണ് കൃ​ഷ്ണ​പ്പ ഗൗതം രാ​ജ​സ്ഥാ​നെ വി​ജ​യ​ത്തി​ലേ​ക്കു ന​യി​ച്ച​ത്.

കൃഷ്ണപ്പയാണ് മൽസരത്തിൽ തിളങ്ങിയതെങ്കിലും മുംബൈ ഇന്ത്യൻസിന്റെ താരം ഹാർദിക് പാണ്ഡ്യയുടെ ഉഗ്രനൊരു ഷോട്ടും ശ്രദ്ധ നേടി. പാണ്ഡ്യയുടെ ഷോട്ടിൽ അംപയർ റോഡ് ടക്കർ വീണു പോയി. സ്വയ രക്ഷയ്ക്കാണ് അംപയർ താഴെ വീണത്. തനിക്കൊന്നും സംഭവിക്കാത്തതിൽ സന്തോഷം കൊണ്ട് അംപയർ ചിരിക്കുകയും ചെയ്തു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ