മുംബൈ: ഐപിഎൽ പതിനൊന്നാം സീസണിന്റെ ഉദ്ഘാടന മത്സരം മുംബൈ വാംങ്കടെ സ്റ്റേഡിയത്തിൽ നടക്കും. നിലവിലെ ചാമ്പ്യൻമാരും ആതിഥേയരുമായ മുംബൈ ഇന്ത്യൻസും കരുത്തരായ ചെന്നൈ സൂപ്പർ കിങ്സും തമ്മിലാണ് ആദ്യ മത്സരം. മാർച്ച് 1ന് 8 മണിക്കാണ് ഉദ്ഘാടന മത്സരം ആരംഭിക്കുന്നത്.

ടീമുകളുടെ എതിർപ്പ് പരിഗണിച്ച് മത്സരക്രമങ്ങളിൽ വരുത്തിയ മാറ്റം ബിസിസിഐ പിൻവലിച്ചു. രാത്രി 8 മണിക്കും, വൈകിട്ട് 4 മണിക്കും തന്നെയായിരിക്കും മത്സരങ്ങൾ ആരംഭിക്കുക. രാത്രി 7 മണി, വൈകിട്ട് 5.30 എന്നീ സമയങ്ങളിൽ മത്സരം ആരംഭിക്കാമെന്ന സ്റ്റാർ സ്പോട്സിന്റെ നിർദേശത്തെ ടീമുകൾ എതിർത്തിരുന്നു.

മെയ് 27ന് ആണ് ഫൈനൽ മത്സരം നടക്കുന്നത്. മുംബൈ വാങ്കടെ സ്റ്റേഡിയത്തിൽത്തന്നെയാണ് ഈ​ മത്സരവും നടക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ