മികച്ച ഫോമിൽ നിൽക്കുന്ന സമയത്ത് വിക്കറ്റ് വീഴുന്നത് ബാറ്റ്സ്മാനെ സംബന്ധിച്ചിടത്തോളം വിഷമമുളള കാര്യമാണ്. പക്ഷേ ഐപിഎല്ലിൽ ഡൽഹി ഡെയർഡെവിൾസിനെതിരായ മൽസരത്തിൽ തന്റെ വിക്കറ്റ് വീണതിൽ വിരാട് കോഹ്‌ലിക്ക് സങ്കടമില്ല. അവിശ്വസനീയമായ ക്യാച്ചിലൂടെ തന്നെ പുറത്താക്കിയ ട്രെൻഡ് ബോൾഡിനെ അഭിനന്ദിക്കുകയാണ് കോഹ്‌ലി.

റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിന്റെ ക്യാപ്റ്റൻ വിരാട് കോഹ്‌ലിയെ ഉഗ്രൻ ക്യാച്ചിലൂടെയാണ് ട്രെൻഡ് ബോൾട്ട് പുറത്താക്കിയത്. ആർസിബിയുടെ ക്യാപ്റ്റൻ വിരാട് കോഹ്‌ലിയും ദക്ഷിണാഫ്രിക്കൻ താരമായ എബി ഡിവില്ലിയേഴ്സും ആയിരുന്നു ക്രീസിൽ. കോഹ്‌ലി തന്റെ പൊതുവായ ശൈലിയിൽ ബാറ്റിങ് തുടർന്നു.

11-ാം ഓവറിൽ ഹർഷൽ പട്ടേലാണ് ബോളിങ്ങിന് എത്തിയത്. ഫുൾ ടോസിലെത്തിയ ഓവറിലെ അവസാന ബോൾ കോഹ്‌ലി സിക്സറിനായി ഉയർത്തി. സ്റ്റേഡിയത്തിലുണ്ടായിരുന്നവർ മുഴുവൻ ബോൾ സിക്സറാണെന്നാണ് കരുതിയത്. പക്ഷേ ഡൽഹി ഡെയർഡെവിൾസിന്റെ ഫാസ്റ്റ് ബോളറായ ട്രെൻഡ് ബോൾട്ട് അവിശ്വസനീയമായി ബോൾ കൈപ്പിടിയിൽ ഒതുക്കി. പറന്നുയർന്നാണ് ബോൾട്ട് ക്യാച്ചെടുത്തത്. ഒരു നിമിഷത്തേക്ക് സ്റ്റേഡിയം മുഴുവൻ സ്തബ്ധരായി. കോഹ്‌ലിക്കു പോലും അത് വിശ്വസിക്കാനായില്ല. 30 റൺസുമാായി കോഹ്‌ലിക്ക് കളംവിടേണ്ടി വന്നു.

‘ഐപിഎല്ലിൽ ഇത് സാധാരണമായി കാണുന്ന ഒന്നു മാത്രമാണ്. പക്ഷേ ഇത്തരമൊരു അവിശ്വസീയ ക്യാച്ചിലൂടെയാണ് താൻ പുറത്തായതെന്നു ഓർക്കുമ്പോൾ വിഷമം തോന്നില്ല. മുഴുവൻ ക്രെഡിറ്റും ബോൾട്ടിനാണ്’, മൽസരശേഷം കോഹ്‌ലി പറഞ്ഞു.

ഞാൻ കണ്ടിൽ വച്ചേറ്റവും മികച്ച ക്യാച്ചെന്നാണ് മൽസരത്തിൽ റോയൽ ചലഞ്ചഴ്സ് ബെംഗളൂരുവിനോട് തോറ്റ ഡൽഹി ഡെയർഡെവിൾസിന്റെ ക്യാപ്റ്റൻ ഗൗതം ഗംഭീർ പറഞ്ഞത്. ‘ഇതൊരിക്കലും വിശ്വസിക്കാനാവില്ല. കാരണം ലെഫ്റ്റ് ഹാൻഡറായ ബോൾട്ട് റൈറ്റ് ഹാൻഡിലാണ് ക്യാച്ചെടുത്തത്. ഇത് അത്ര എളുപ്പമല്ല’, ഗംഭീർ പറഞ്ഞു.

മൽസരത്തിൽ 6 വിക്കറ്റിന് ബെംഗളൂരു വിജയിച്ചിരുന്നു. 39 പന്തില്‍ പുറത്താകാതെ 90 റണ്‍സ് നേടിയ എബി ഡിവില്ലിയേഴ്‌സ് ബെംഗളൂരുവിന്റെ രക്ഷകനായത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ