കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് താരം ദിനേഷ് കാർത്തിക് കരിയറിലെ തന്നെ മികച്ച ഫോമിലാണ്. 13-ാമത് ഐപിഎൽ സീസണിൽ 412 റൺസാണ് ഇതുവരെ കാർത്തിക സ്വന്തം പേരിൽ കൂട്ടിച്ചേർത്തത്. കൊൽക്കത്ത താരങ്ങളിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരവും കാർത്തിക്കാണ്.

ഈഡൻസ് ഗാർഡനിൽ നടന്ന മൽസരത്തിൽ രാജസ്ഥാൻ റോയൽസിനെതിരെ നേടിയ ആറു വിക്കറ്റ് ജയത്തിലൂടെ ദിനേഷ് കാർത്തിക് തന്റെ നായകത്വം ഒരിക്കൽകൂടി തെളിയിച്ചു. മൽസരത്തിൽ 41 റൺസ് നേടിയ കാർത്തിക് വിക്കറ്റ് കീപ്പർ എന്ന നിലയിലും മികച്ച പ്രകടനം കാഴ്‌ച വച്ചു. രാജസ്ഥാൻ താരം സ്റ്റുവർട്ട് ബിന്നിയെ ബ്രില്യന്റ് സ്റ്റംപിങ്ങിലൂടെയാണ് കാർത്തിക് പുറത്താക്കിയത്.

മൽസരത്തിന്റെ 12-ാം ഓവറിലായിരുന്നു കാർത്തിക്കിന്റെ സ്റ്റംപിങ്. കുൽദീപ് യാദവിന്റെ ബോൾ ക്രീസിന് പുറത്തിറങ്ങി നേരിട്ട ബിന്നി പരാജിതനായി. ക്രീസിലേക്ക് മടങ്ങിയെത്തും മുൻപേ നിമിഷങ്ങൾക്കകം കാർത്തിക് സ്റ്റംപിങ് ചെയ്തു. കണ്ണടച്ചും തുറക്കും മുൻപ് എന്ന പോലെയായിരുന്നു കാർത്തിക്കിന്റെ സ്റ്റംപിങ്.

വിക്കറ്റ് വീഴ്‌ത്തുന്നതിൽ കാർത്തിക് തന്റെ മികവ് കാട്ടുന്നത് ഇതാദ്യമായല്ല. രാജസ്ഥാനെതിരായ കഴിഞ്ഞ മൽസരത്തിൽ അജിങ്ക്യ രഹാനെയും കാർത്തിക് പുറത്താക്കിയിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ