കിംഗ്‌സ് ഇലവന്‍ പഞ്ചാബിനെ അഞ്ച് വിക്കറ്റിന് തകര്‍ത്തു കൊണ്ടാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഇന്നലെ കളിയവസാനിപ്പിച്ചത്. നാളെ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെയാണ് ചെന്നൈയുടെ പ്ലേ ഓഫ് മത്സരം.

അതേസമയം, മികച്ച തുടക്കം ലഭിച്ചിട്ടും പ്ലേ ഓഫ് കാണാതെ പുറത്താകാനാണ് പഞ്ചാബിന്റെ വിധി. നേരത്തെ തന്നെ പ്ലേ ഓഫ് ടിക്കറ്റെടുത്തതിനാല്‍ തങ്ങളുടെ വാലറ്റത്തെ പരീക്ഷിക്കുകയായിരുന്നു ഇന്നലെ ധോണി ചെയ്തത്.

ധോണിയുടെ പരീക്ഷണം വിജയം കണ്ടത് ദീപക് ചാഹറിലൂടെയായിരുന്നു. ബാറ്റിംഗ് ഓര്‍ഡറില്‍ മുന്നോട്ട് കയറി വന്ന് വെടിക്കെട്ട് പ്രകടനവുമായി താന്‍ ഒരു മുതല്‍ക്കുട്ടാണെന്ന് ദീപക് തെളിയിക്കുകയും ചെയ്തു. കളിയും പരീക്ഷണവും വിജയച്ചതിന്റെ സന്തോഷത്തിലായിരുന്നു ധോണി.

മത്സരശേഷം ധോണിയുടെ സന്തോഷവും വ്യക്തമാവുകയും ചെയ്തു. മകള്‍ സിവയ്‌ക്കൊപ്പം മൈതാനത്ത് കളികളില്‍ കൂട്ടുകൂടിയാണ് ധോണി വിജയം ആഘോഷിച്ചത്.

അച്ഛന്റെ തലയില്‍ നിന്നും തൊപ്പി എടുക്കാന്‍ ശ്രമിക്കുന്ന സിവയാണ് വീഡിയോയിലെ താരം. ഗ്യാലറിയിലുണ്ടായിരുന്ന ആരാധകര്‍ക്ക് സിവയുടെ കുസൃതിയും കള്ളച്ചിരിയുമെല്ലാം രസകരമായ അനുഭവമായി മാറിയെന്നത് പറയണ്ടല്ലോ.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ