ന്യൂഡൽഹി: പരിക്കിനെ തുടർന്ന് ഇത്തവണത്തെ ഐപിഎല്ലിൽ നിന്ന് പിന്മാറിയ പേസർ കഗിസോ റബഡയ്ക്ക് പകരം ഇയാൻ പ്ലങ്കറ്റിനെ ഡൽഹി ഡയർ ഡെവിൾസ് ടീമിലെടുത്തു. ഇംഗ്ലണ്ടിന് വേണ്ടി 13 ടെസ്റ്റും 65 ഏകദിനങ്ങളും 15 ടിട്വന്റിയും കളിച്ചിട്ടുളള പ്ലങ്കറ്റ് ഇതാദ്യമായാണ് ഐപിഎല്ലിൽ മത്സരിക്കാനിറങ്ങുന്നത്.

ഐപിഎൽ പ്ലേയർ പൂളിൽ നിന്നാണ് കളിക്കാരനെ തിരഞ്ഞെടുത്തത്. നടുവിന് പരിക്കേറ്റ റബഡയ്ക്ക് മൂന്ന് മാസത്തെ വിശ്രമം വിധിച്ചതിനാലാണ് ഡൽഹി ടീമിൽ ഈ മാറ്റം. 4.2 കോടിക്കാണ് ഡൽഹി ടീം നേരത്തെ കഗിസോ റബഡയെ ടീമിൽ നിലനിർത്തിയത്.

ഏപ്രിൽ 18 ന് മൊഹാലിയിൽ കിംഗ്‌സ് ഇലവൻ പഞ്ചാബിനെതിരെയാണ് ഡൽഹിയുടെ ആദ്യ മത്സരം. കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് കൈയ്യൊഴിഞ്ഞ മുൻ ക്യാപ്റ്റൻ ഗൗതം ഗംഭീറാണ് ഇത്തവണ ഡൽഹി ടീമിനെ നയിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ