scorecardresearch

കഗിസോ റബഡയ്ക്ക് പകരക്കാരനെ കണ്ടെത്തി ഡൽഹി ഡയർഡെവിൾസ്; ഇംഗ്ലീഷ് പേസർ ടീമിലേക്ക്

ഐപിഎല്ലിലെ രജിസ്റ്റേർഡ് പ്ലേയർ പൂളിൽ നിന്നാണ് താരത്തെ തിരഞ്ഞെടുത്തത്

ഐപിഎല്ലിലെ രജിസ്റ്റേർഡ് പ്ലേയർ പൂളിൽ നിന്നാണ് താരത്തെ തിരഞ്ഞെടുത്തത്

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
കഗിസോ റബഡയ്ക്ക് പകരക്കാരനെ കണ്ടെത്തി ഡൽഹി ഡയർഡെവിൾസ്; ഇംഗ്ലീഷ് പേസർ ടീമിലേക്ക്

Britain Cricket - England v Sri Lanka - Second One Day International - Edgbaston - 24/6/16 England's Liam Plunkett in action Action Images via Reuters / Matthew Childs Livepic EDITORIAL USE ONLY.

ന്യൂഡൽഹി: പരിക്കിനെ തുടർന്ന് ഇത്തവണത്തെ ഐപിഎല്ലിൽ നിന്ന് പിന്മാറിയ പേസർ കഗിസോ റബഡയ്ക്ക് പകരം ഇയാൻ പ്ലങ്കറ്റിനെ ഡൽഹി ഡയർ ഡെവിൾസ് ടീമിലെടുത്തു. ഇംഗ്ലണ്ടിന് വേണ്ടി 13 ടെസ്റ്റും 65 ഏകദിനങ്ങളും 15 ടിട്വന്റിയും കളിച്ചിട്ടുളള പ്ലങ്കറ്റ് ഇതാദ്യമായാണ് ഐപിഎല്ലിൽ മത്സരിക്കാനിറങ്ങുന്നത്.

Advertisment

ഐപിഎൽ പ്ലേയർ പൂളിൽ നിന്നാണ് കളിക്കാരനെ തിരഞ്ഞെടുത്തത്. നടുവിന് പരിക്കേറ്റ റബഡയ്ക്ക് മൂന്ന് മാസത്തെ വിശ്രമം വിധിച്ചതിനാലാണ് ഡൽഹി ടീമിൽ ഈ മാറ്റം. 4.2 കോടിക്കാണ് ഡൽഹി ടീം നേരത്തെ കഗിസോ റബഡയെ ടീമിൽ നിലനിർത്തിയത്.

ഏപ്രിൽ 18 ന് മൊഹാലിയിൽ കിംഗ്‌സ് ഇലവൻ പഞ്ചാബിനെതിരെയാണ് ഡൽഹിയുടെ ആദ്യ മത്സരം. കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് കൈയ്യൊഴിഞ്ഞ മുൻ ക്യാപ്റ്റൻ ഗൗതം ഗംഭീറാണ് ഇത്തവണ ഡൽഹി ടീമിനെ നയിക്കുന്നത്.

Ipl 2018 Delhi Daredevils

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: