സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരായ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ് താരം ദീപക് ചാഹര്‍ എറിഞ്ഞ പന്താണ് ഇപ്പോള്‍ ചര്‍ച്ചയായി മാറിയിരിക്കുന്നത്. ക്രിക്കറ്റിലെ പത്ത് വിചിത്ര പന്തേറുകളില് ഒന്നായി കഴിഞ്ഞ ദിവസത്തെ ബൗളിംഗ് യൂട്യൂബ് വീഡിയോ പട്ടികയില്‍ ഇടംനേടിയിട്ടുണ്ട്. അഞ്ചാം ഓവറിലാണ് സംഭവം, പന്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ട ചാഹര്‍ ബാറ്റ്സ്മാന് മുകളിലൂടെ പന്ത് കീപ്പറുടെ അടുത്തേക്ക് ഉയര്‍ത്തി എറിഞ്ഞു.
പന്ത് മഹേന്ദ്രസിംഗ് ധോണി കൈക്കലാക്കിയ ഉടനെ അംപയര്‍ അത് ഡെഡ് ബോളാണെന്നാണ് വിധിച്ചത്. ബാറ്റ്സ്മാന്റെ തലയ്ക്കുംമുകളിലൂടെ പോയത് കൊണ്ട് തന്നെ ഒരു നോബോള്‍ ആയേക്കാവുന്ന ബോളായിരുന്നു അത്. സ്റ്റംബിനെ വശത്തുകൂടെ പോയത് കൊണ്ട് തന്നെ വൈഡും വിളിക്കുമെന്നാണ് ബാറ്റ്സ്മാന് കരുതിയത്. എന്നാല്‍ അംപയറായ മറൈസ് ഇറാസ്മസ് ഡെഡ്ബോള്‍ വിളിച്ചതോടെ ബാറ്റ്സ്മാനായ ഷാക്കിബ് അല്‍ ഹസനും പ്രതിഷേധം രേഖപ്പെടുത്തി. ക്രീസില്‍ നിന്ന അദ്ദേഹം അംപയറുടെ തീരുമാനത്തില്‍ പ്രത്യക്ഷമായി നിരാശ പ്രകടിപ്പിച്ചെങ്കിലും അംപയര്‍ തീരുമാനം മാറ്റിയില്ല.
Dead ball or No-ball? //t.co/NDQTbMU2rE via @ipl
— Sports Freak (@SPOVDO) May 22, 2018
നോബോള്‍ ആണെന്ന അഭിപ്രായം കമന്റേറ്ററ്ററും മുന്‍ കിവീസ് താരവുമായ സൈമണ്‍ ഡളളും പങ്കുവെച്ചു, ബൗളര്‍ ഭാഗ്യവാനായിരുന്നു എന്നാണ് സഹകമന്റേറ്ററായ സുനില്‍ ഗാവസ്കര്‍ പറഞ്ഞത്. എന്തായാലും ഈ പന്ത് സോഷ്യല്‍മീഡിയയിലും ചര്‍ച്ചയ്ക്ക് വഴി വെച്ചിരിക്കുകയാണ്.
Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.
ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ