/indian-express-malayalam/media/media_files/uploads/2018/05/DD-VS-RR.jpg)
ഡൽഹി: വീറോടെ പൊരുതിയ രാജസ്ഥാൻ റോയൽസിന് ഡൽഹിക്കെതിരെ തോൽവി. ഇന്നലെ നടന്ന മൽസരം മഴമൂലം ദീർഘനേരം തടസപ്പെട്ടിരുന്നു. പുനർനിശ്ചയിച്ച വിജയലക്ഷ്യത്തിലേക്ക് കുതിച്ച രാജസ്ഥാൻ അവസാന പന്തും പിന്നിട്ടപ്പോൾ വിജയലക്ഷ്യത്തിന് നാല് റൺസ് അകലെ മാത്രമാണ് എത്തിയത്.
ആദ്യം ബാറ്റ് ചെയ്ത ഡൽഹി 17.1 ഓവറിൽ 196 റൺസാണ് നേടിയത്. പൃത്വി ഷായുടെയും ക്യാപ്റ്റന്‍ ശ്രേയസ് അയ്യരുടെയും ഋഷഭ് പന്തിന്റെയും മികവിലാണ് കൂറ്റന്‍ സ്‌കോറിലെത്തിയത്. 25 പന്ത് നേരിട്ട പൃത്വി ഷാ 47 റണ്‍സ് നേടി. 35 പന്തില്‍ നിന്ന് 50 റണ്‍സാണ് അയ്യർ നേടിയത്. എന്നാൽ 29 പന്തില്‍ നിന്ന് 69 റണ്‍സ് നേടിയ ഋഷഭ് പന്ത് ഡൽഹിയ്ക്ക് കൂറ്റൻ സ്കോർ കണ്ടെത്താൻ സഹായിച്ചു.
മറുപടി ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാന് മഴ കനത്ത തിരിച്ചടിയായി. രണ്ട് തവണ മഴ വില്ലനായെത്തിയതോടെ ഡക്ക് വാര്‍ത്ത് ലൂയിസ് നിമയപ്രകാരം മൽസരം 12 ഓവറാക്കി ചുരുക്കി. ഇതോടെ രാജസ്ഥാന്റെ വിജയലക്ഷ്യം 151 റൺസായി. എന്നാൽ നിശ്ചിത ഓവറിൽ രാജസ്ഥാന് അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 146 റണ്‍സ് എടുക്കാനേ സാധിച്ചുള്ളൂ.
ഷോര്‍ട്ടും ബട്ട്‌ലറും ചേര്‍ന്ന് മിന്നും തുടക്കമാണ് നല്‍കിയത്. ഇരുവരും ചേര്‍ന്ന് 6.4 ഓവറില്‍ 82 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. 26 പന്ത് നേരിട്ട ബട്ട്‌ലര്‍ ഏഴു സിക്‌സും നാലു ബൗണ്ടറിയും സഹിതം 67 റണ്‍സ് എടുത്താണ് പുറത്തായത്. 25 പന്ത് നേരിട്ട ഷോര്‍ട്ട് 44 റണ്‍സും നേടി. ഇരുവരും പുറത്തായതോടെ റണ്‍റേറ്റും കുറഞ്ഞു. സഞ്ജു, സ്റ്റോക്‌സ് എന്നിവരടക്കം രണ്ടക്കം കാണാതെ മടങ്ങിയത് രാജസ്ഥാന് തിരിച്ചടിയായി. ജയിക്കാന്‍ 15 റണ്‍സ് വേണ്ടിയിരുന്ന അവസാന ഓവറില്‍ 10 റണ്‍സ് എടുക്കാനെ രാജസ്ഥാന് സാധിച്ചുള്ളൂ.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.