scorecardresearch

'മരിച്ചിട്ടില്ല, കുറച്ച് ജീവനിപ്പോഴും ബാക്കിയുണ്ട്', പ്രതീക്ഷയുടെ തിരി അണഞ്ഞിട്ടില്ലെന്ന് ഡിവില്ലിയേഴ്സ്

കളിച്ച പത്തു കളികളില്‍ മൂന്നെണ്ണം മാത്രം വിജയിച്ചു നില്‍ക്കുന്ന ബാംഗ്ലൂരിനു അത്ഭുതങ്ങള്‍ സംഭവിച്ചാല്‍ മാത്രമേ കളിയിലേക്ക് തിരിച്ചു വരന്‍ സാധിക്കൂ

കളിച്ച പത്തു കളികളില്‍ മൂന്നെണ്ണം മാത്രം വിജയിച്ചു നില്‍ക്കുന്ന ബാംഗ്ലൂരിനു അത്ഭുതങ്ങള്‍ സംഭവിച്ചാല്‍ മാത്രമേ കളിയിലേക്ക് തിരിച്ചു വരന്‍ സാധിക്കൂ

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
'മരിച്ചിട്ടില്ല, കുറച്ച് ജീവനിപ്പോഴും ബാക്കിയുണ്ട്', പ്രതീക്ഷയുടെ തിരി അണഞ്ഞിട്ടില്ലെന്ന് ഡിവില്ലിയേഴ്സ്

ഐപിഎല്ലിലെ തുടര്‍ച്ചയായ തോല്‍വികള്‍ കാരണം ഒരു മൂലയ്ക്ക് ഒതുങ്ങിയിരിക്കുകയാണ് വിരാട് കോഹ്‌ലിയുടെ ബാംഗ്ലൂര്‍. ഏറ്റവും ഒടുവില്‍ ഹൈദരാബാദിനോടുള്ള അഞ്ചു റണ്‍സ് തോല്‍വി കൂടി കഴിഞ്ഞപ്പോള്‍ പോയിന്റ് ടേബിളില്‍ ഏഴാം സ്ഥാനത്താണ് ബാംഗ്ലൂര്‍. കളിച്ച പത്തു കളികളില്‍ മൂന്നെണ്ണം മാത്രം വിജയിച്ചു നില്‍ക്കുന്ന ബാംഗ്ലൂരിനു അത്ഭുതങ്ങള്‍ സംഭവിച്ചാല്‍ മാത്രമേ കളിയിലേക്ക് തിരിച്ചു വരാന്‍ സാധിക്കൂ. എന്നാല്‍ ടീമിന്റെ പ്ലേ ഓഫ് സാധ്യതകള്‍ അവസാനിച്ചിട്ടില്ലെന്നാണ് ആര്‍സിബിയുടെ ബാറ്റ്‌സ്മാന്‍ എ.ബി.ഡിവില്ലിയേഴ്‌സ് പറയുന്നത്.

Advertisment

'വളരെ നല്ലൊരു ടീമാണ് ഞങ്ങളുടേത്, പല നിര്‍ണായക നിമിഷങ്ങളിലും നല്ല പ്രകടനം നടത്താനും സാധിച്ചിട്ടുണ്ട്. പക്ഷേ അവസാന നിമിഷങ്ങളിലാണ് പലപ്പോഴും ബാറ്റിങ്ങിലും ബോളിങ്ങിലും താളം കണ്ടെത്താന്‍ സാധിക്കാതെ പോകുന്നത്. പത്ത് കളികളില്‍ മൂന്നെണ്ണം മാത്രം ജയിച്ച ഞങ്ങള്‍ ഇപ്പോള്‍ പുറത്താകലിന്റെ വക്കിലാണ്', ടൈംസ് ഓഫ് ഇന്ത്യയ്ക്ക് വേണ്ടിയെഴുതിയ കോളത്തില്‍ താരം പറഞ്ഞു.

പക്ഷേ ഞങ്ങള്‍ മരിച്ചിട്ടില്ലെന്നും തിരിച്ച് വരാന്‍ ഒരു വഴി കണ്ടു പിടിക്കാന്‍ സാധിക്കുമെന്നുമാണ് ഈ ഇടങ്കയ്യന്‍ ബാറ്റ്‌സ്മാന്‍ പറയുന്നത്. 'പക്ഷേ ഇപ്പോഴും ഞങ്ങള്‍ മരിച്ചിട്ടില്ല. ഇനിയുള്ള നാല് മല്‍സരങ്ങളും ജയിക്കണം എന്നുള്ളതില്‍ ഞങ്ങള്‍ക്ക് സംശയം ഒന്നുമില്ല.'

'ഞങ്ങളുടെ പ്രകടനം പലരെയും നിരാശപ്പെടുത്തിയിട്ടുണ്ടെന്നറിയാം. പക്ഷേ തിരിച്ചു വരാനുള്ള സാധ്യതകള്‍ ഉപയോഗപ്പെടുത്താം എന്നാണു കരുതുന്നത്. ആരെയും തോല്‍പ്പിക്കാനുള്ള ശക്തി ഇപ്പോഴും ഞങ്ങള്‍ക്കുണ്ടെന്നാണ് ഞങ്ങളുടെ വിശ്വാസം'. അദ്ദേഹം പറഞ്ഞു.

Advertisment

ഇനി നാല് മല്‍സരങ്ങളാണ് ബാംഗ്ലൂരിനുള്ളത്. ശനിയാഴ്ച ഡല്‍ഹിയ്‌ക്കെതിരെയും, തിങ്കളാഴ്ച ഇന്‍ഡോറില്‍ വച്ച് പഞ്ചാബിനെതിരെയും, ഹോം ഗ്രൗണ്ടില്‍ വച്ച് വ്യാഴാഴ്ച ഹൈദരാബാദിനെതിരെയും, 19നു ജയപൂരില്‍ വച്ച് രാജസ്ഥാനെതിരെയും. ഈ കളികള്‍ എല്ലാം ജയിച്ചാല്‍ മാത്രമേ പ്ലേ ഓഫില്‍ കയറാനുള്ള സാധ്യതയെങ്കിലും ബാംഗ്ലൂരിനു അവശേഷിക്കൂ.

Ipl 2018 Ab De Villiers Royal Challengers Bangalore

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: