മുംബൈ: പന്ത് ചുരണ്ടൽ വിവാദത്തിൽ കുരുക്കിലായ ഡേവിഡ് വാർണർ ഐപിഎൽ ടീമായ സൺറൈസേഴ്സ് ഹൈദ്രാബാദിന്റെ നായകസ്ഥാനം രാജിവച്ചു. പുതിയ ക്യാപ്റ്റനെ ഉടൻ തീരുമാനിക്കുമെന്ന് സൺറൈസേഴ്സ് ഉടമകൾ അറിയിച്ചു. നേരത്തെ ഓസ്ട്രേലിയൻ നായകൻ സ്റ്റീവ് സ്മിത്ത് രാജസ്ഥാൻ റോയൽസ് ടീമിന്റെ നായകസ്ഥാനം രാജിവച്ചിരുന്നു.

ഇന്ത്യൻ ഓപ്പണർ ശിഖർ ധവാനായിരിക്കും സൺറൈസേഴ്സിന്റെ പുതിയ നായകൻ എന്നാണ് സൂചന. പന്ത് ചുരണ്ടൽ വിവാദത്തിൽ ഉൾപ്പെട്ട സ്റ്റീവ് സ്മിത്ത്, ഡേവിഡ് വാർണർ, കാമറൂൺ ബാൻകോഫ്റ്റ് എന്നിവർക്കെതിരെ കടുത്ത നടപടി എടുക്കാൻ ഒരുങ്ങുകയാണ് ക്രിക്കറ്റ് ഓസ്ട്രേലിയ. ദക്ഷിണാഫ്രിക്കയിൽ ആയിരുന്ന മൂവരെയും നാട്ടിലേക്ക് തിരിച്ചയിച്ചു. അ​ടു​ത്ത 24 മ​ണി​ക്കൂ​റി​ന​കം ഇവർക്കെതിരായ ന​ട​പ​ടി പ്രഖ്യാപിക്കുമെന്നും സതർലൻഡ് വ്യക്തമാക്കി.

പ​ന്ത് ചു​ര​ണ്ട​ൽ‌ വി​വാ​ദ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക്രി​ക്ക​റ്റ് പ്രേ​മി​ക​ളോ​ട് ക്രി​ക്ക​റ്റ് ഓ​സ്ട്രേ​ലി​യ മാ​പ്പു​പ​റ​ഞ്ഞിരുന്നു. ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ ടീ​മി​നോ​ടും ക്രി​ക്ക​റ്റ് പ്രേ​മി​ക​ളോ​ട് മാ​പ്പു​പ​റ​യു​ക​യാ​ണെ​ന്ന് ക്രി​ക്ക​റ്റ് ഓ​സ്ട്രേ​ലി​യ സി​ഇ​ഒ ജെ​യിം​സ് സ​ത​ർ​ല​ൻ​ഡ് പ​റ​ഞ്ഞു.

അതേസമയം, സംഭവത്തിൽ പരിശീലകൻ ഡാരൻ ലീമാന് പങ്കില്ലെന്നും ക്യാ​പ്റ്റ​ൻ സ്റ്റീ​വ് സ്മി​ത്തി​നും വൈ​സ് ക്യാ​പ്റ്റ​ൻ ഡേ​വി​ഡ് വാ​ർ​ണ​ർ​ക്കും ബാ​ൻ​ക്രോ​ഫ്റ്റി​നും മാ​ത്ര​മാ​ണ് ഇതിൽ പ​ങ്കു​ള്ള​തെന്നും അദ്ദേഹം പറഞ്ഞു. ഇ​വ​ർ മൂ​ന്നു പേ​ർ മാ​ത്ര​മാ​ണ് ഇ​ക്കാ​ര്യം അ​റി​ഞ്ഞി​രു​ന്ന​തെ​ന്നും അ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തി​യ​താ​യി ജെ​യിം​സ് സ​ത​ർ​ല​ൻ​ഡ് അ​റി​യി​ച്ചു. പ​രി​ശീ​ല​ക സ്ഥാ​ന​ത്തു​നി​ന്നും ഡാ​ര​ൻ ലേ​മാ​നെ നീ​ക്കി​ല്ലെ​ന്നും ജെ​യിം​സ് സ​ത​ർ​ല​ൻ​ഡ് വ്യ​ക്ത​മാ​ക്കി.

നാട്ടിലേക്ക് അയക്കുന്ന താരങ്ങൾക്ക് പകരമായി മാ​റ്റ് റെ​ൻ​ഷോ, ജോ ​ബേ​ൺ​സ്, ഗ്ലെൻ മാ​ക്സ്‌​വെ​ൽ എ​ന്നി​വ​രെ അ​വ​സാ​ന ടെ​സ്റ്റി​നു​ള്ള ടീ​മി​ൽ ഉ​ൾ​പ്പെ​ടു​ത്തി. ടിം ​പേ​യ്ൻ അ​വ​സാ​ന ടെ​സ്റ്റി​ൽ ഓ​സ്ട്രേ​ലി​യ​യെ ന​യി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook