‘എട ഭയങ്കരാ!’; സൂപ്പര്‍ താരത്തിന്റെ ബാറ്റ് എറിഞ്ഞൊടിച്ച് ആസിഫിന്റെ തകര്‍പ്പന്‍ എറ്

മണിക്കൂറില്‍ 144 കിലോമീറ്റര്‍ വേഗതയില്‍ വരെ സ്ഥിരതയോടെ പന്തെറിയാനുള്ള കഴിവാണ് ആസിഫിനെ ശ്രദ്ധേയനാക്കിയത്

ബേസില്‍ തമ്പിയ്ക്ക് പിന്നാലെ ഒരു മലയാളി പേസര്‍ കൂടി ഇത്തവണ ഐപിഎല്ലില്‍ അരങ്ങേറി. മലപ്പുറത്തുകാരനായ കെഎം ആസിഫ്. ചെന്നൈ സൂപ്പര്‍ കിംഗ്‌സിനായി രണ്ട് മത്സരങ്ങളില്‍ പന്തെറിഞ്ഞ ആസിഫ് മൂന്ന് വിക്കറ്റും വീഴ്ത്തിയിരുന്നു.

കളിക്കളത്തില്‍ വാര്‍ത്തയില്‍ ഇടം നേടാന്‍ തക്ക പ്രകടനം പുറത്തെടുക്കാന്‍ സാധിച്ചില്ലെങ്കിലും തന്നെ എഴുതി തള്ളാറായിട്ടില്ലെന്ന് തെളിയിച്ചിരിക്കുകയാണ് ആസിഫ് ഇപ്പോള്‍. പരിശീലനത്തിനിടെ സഹതാരത്തിന്റെ ബാറ്റ് എറിഞ്ഞൊടിച്ചാണ് ആസിഫ് വാര്‍ത്തയില്‍ ഇടം നേടിയിരിക്കുന്നത്.

പ്ലേ ഓഫ് മത്സരത്തിന് മുന്നോടിയായി നടന്ന പരിശീലനത്തിനിടെയായിരുന്നു സംഭവം. ചെന്നൈ ടീമിലെ സഹതരാം ഡേവിഡ് വില്ലിയുടെ ബാറ്റാണ് ആസിഫ് എറിഞ്ഞ് ഒടിച്ചത്. ചെന്നൈ ടീം വീഡിയോയും ചിത്രങ്ങളും ട്വിറ്ററിലൂടെ പുറത്ത് വിട്ടിട്ടുണ്ട്. വില്ലിയുടെ ബ്രോക്കന്‍ വില്ലോ എന്ന ക്യാപ്ഷനോടെയാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.

അതിവേഗത്തില്‍ പന്തെറിയാനുള്ള കഴിവാണ് ആസിഫിനെ ചെന്നൈ നായകന്‍ ധോണിയുടെ ശ്രദ്ധയിലെത്തിക്കുന്നത്. മണിക്കൂറില്‍ 144 കിലോമീറ്റര്‍ വേഗതയില്‍ വരെ സ്ഥിരതയോടെ പന്തെറിയാനുള്ള കഴിവാണ് ആസിഫിനെ ശ്രദ്ധേയനാക്കിയത്.

കേരളത്തിനായി ചുരുക്കം ചില മത്സരങ്ങള്‍ മാത്രം കളിച്ചാണ് ആസിഫ് ഐപിഎല്ലില്‍ എത്തിയത്. ചെന്നൈ സൂപ്പര്‍ കിംഗ്‌സില്‍ ദീപക് ചഹാറിന് പരിക്കു പറ്റിയപ്പോഴാണ് ആസിഫിനെ ധോണി ആദ്യ ഇലവനില്‍ പരീക്ഷിച്ചത്.

അതേസമയം, ആദ്യ പ്ലേ ഓഫില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഇന്ന് സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ നേരിടും. ജയിക്കുന്ന ടീം നേരിട്ട് ഫൈനലിലേക്ക് പ്രവേശനം നേടും. രാത്രി എഴ് മണിയ്ക്കാണ് കളി. തോല്‍ക്കുന്ന ടീം എലിമിനേറ്ററില്‍ ജയിച്ചു വരുന്നവരുമായി കളിക്കേണ്ടി വരും.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Ipl 2018 csk vs srh km asif breaks willeys willow in nets

Next Story
രവീന്ദ്ര ജഡേജയുടെ ഭാര്യയുടെ നേരെ പൊലീസുകാരന്റെ അതിക്രമം
The moderation of comments is automated and not cleared manually by malayalam.indianexpress.com