കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ കരീബിയന്‍ ഓള്‍റൗണ്ടര്‍ ആന്ദ്രെ റസല്‍ ടീം അംഗങ്ങള്‍ക്കൊപ്പം ജന്മദിനം ആഘോഷിച്ചു. തുടര്‍ച്ചയായ രണ്ട് തോല്‍വികള്‍ക്ക് ശേഷം ബാംഗ്ലൂരിനെതിരായ വിജയത്തിന് പിന്നാലെയാണ് ടീം ഹോട്ടലില്‍ വെച്ച് റസലിന്റെ 30ാം ജന്മദിനം ആഘോഷിച്ചത്. കേക്ക് കൊണ്ട് ഫേഷ്യല്‍ ചെയ്താണ് ടീം അംഗങ്ങള്‍ റസലിന് ആശംസകള്‍ നേര്‍ന്നത്. റോബിന് ഉത്തപ്പ, നിതീഷ് റാണ, കുല്‍ദീപ് യാദവ്, സുനില്‍ നരൈന്, അപൂര്വ്വ് വാങ്കഡെ എന്നിവരൊക്കെ റസലിന്റെ മുഖത്ത് കേക്ക് കൊണ്ട് ചിത്രം വരച്ചു.
ജന്മദിനത്തില് മൈതാനത്തും റസല്‍ ഒരല്പം കൂടുതല്‍ ഭാഗ്യശാലിയായിരുന്നു. ബാഗ്ലൂരിനെതിരെ പന്തെറിഞ്ഞപ്പോള്‍ കോഹ്ലി മികച്ച തുടക്കം നല്‍കവെ റസലാണ് വഴിതിതിരിവുണ്ടാക്കി ഒരോവറില്‍ രണ്ട് വിക്കറ്റുകള്‍ എറിഞ്ഞിട്ടത്. ബ്രണ്ടന്‍ മക്കുല്ലം, മനന്‍ വോഹ്റ എന്നിവരുടെ നിര്‍ണായകമായ വിക്കറ്റുകളാണ് അദ്ദേഹം നേടിയത്. എന്നാല്‍ ബാറ്റിംഗില്‍ അദ്ദേഹത്തിന് തിളങ്ങാനായില്ല. മുഹമ്മദ് സിറാജിന്റെ പന്തില്‍ സംപൂജ്യനായാണ് അദ്ദേഹത്തിന് മടങ്ങേണ്ടി വന്നത്. എന്നാല്‍ മത്സരത്തില്‍ വിജയം കൊല്‍ക്കത്തയ്ക്ക് ഒപ്പമായിരുന്നു.
കൊൽക്കത്ത 6 വിക്കറ്റിനാണ് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ കീഴടക്കിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സ് നിശ്ചിത 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 175 റൺസ് നേടി. മറുപടിക്കിറങ്ങിയ കൊൽക്കത്ത 19.1 ഓവറിൽ 4 വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി വിജയലക്ഷ്യത്തിലെത്തി (176/4). അർദ്ധ സെഞ്ച്വറിയുമായി പുറത്താകാതെ നിന്ന ക്രിസ് ലിന്നാണ് (52 പന്തിൽ 62) കൊൽക്കത്തയെ വിജയതീരത്തെത്തിക്കുന്നതിൽ പ്രധാന പങ്കുവഹിച്ചത്. റോബിൻ ഉത്തപ്പ (36), സുനിൽ നരെയ്ൻ (27), ദിനേഷ് കാർത്തിക് (23) എന്നിവരും ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു. മുഹമ്മദ് സിറാജും മുരുഗൻ അശ്വിനും ബാഗ്ലൂരിനായി രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
Andre Russell's twin strike in one over //t.co/wKHZ2voNV5
— Baahubali (@bahubalikabadla) April 30, 2018
നേരത്തേ 44 പന്തുകളിൽ അഞ്ച് ഫോറും മൂന്ന് സിക്സുമടക്കം പുറത്താകാതെ 68 റൺസ് നേടിയ നായകൻ വിരാട് കൊഹ്ലിയാണ് ബാംഗ്ലൂരിനെ മാന്യമായ സ്കോറിലേക്ക് നയിച്ചത്. പനി ബാധിച്ച എ.ബി ഡിവില്ലിയേഴ്സിന് പകരം ബ്രണ്ടൻ മക്കുല്ലത്തെ ഇറക്കിയാണ് ബാംഗ്ളൂർ കളി തുടങ്ങിയത്.
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook