Latest News

അച്ഛന്റെ വിയോഗത്തിൽ പതറാതെ ബാറ്റേന്തിയ റിഷാബ് പണ്ഡിനെ അഭിനന്ദിച്ച് വിരേന്ദർ സെവാഗ്

പ്രതിസന്ധി ഘട്ടത്തിലും പതറാതെ സ്വന്തം ടീമിനായി മികച്ച പ്രകടനമാണ് പാണ്ഡ് കാഴ്‌ച വെച്ചത്. 57 റൺസാണ് മത്സരത്തിൽ പാണ്ഡ് നേടിയത്.

rishabh pant,crickter

പിതാവിന്റെ വിയോഗത്തിലും പതറാതെ ബാറ്റേന്തി മികച്ച പ്രകടനം കാഴ്‌ച വെച്ച റിഷാബ് പാണ്ഡിനെ അഭിനനന്ദിച്ച് വിരേന്ദർ സെവാഗ്. ഐപിഎല്ലിൽ ഡൽഹിയുടെ താരമായ പാണ്ഡ് ശനിയാഴ്‌ച ബാംഗ്ളൂരിനെതിരെ നടന്ന മത്സരത്തിൽ അർദ്ധ സെഞ്ചുറി തികച്ചിരുന്നു. വലിയൊരു നഷ്‌ടത്തിന് ശേഷം ക്രിക്കറ്റ് മൈതാനത്തിറങ്ങാൻ വലിയൊരു ഹൃദയം വേണം. റിഷാബ് പാണ്ഡിന്റെ പ്രകടനം അദ്ദേഹത്തിന്റെ ശക്തിയും ഉണ്ടാക്കിയെടുത്ത കരുത്തുമാണ് കാണിക്കുന്നതെന്ന് സെവാഗ് കുറിച്ചു.

ഐപിഎൽ മത്സരങ്ങൾ നടക്കുന്നതിനിടെ ഏപ്രിൽ ആറിനാണ് പാണ്ഡിന്റെ അച്ഛൻ മരിച്ചത്. ഡൽഹി ഡെയർഡെവിൾസ് ടീമിനൊപ്പമായിരുന്നു അപ്പോൾ പാണ്ഡ്. മരണാനന്തര ചടങ്ങുകൾക്ക് ശേഷം വെളളിയാഴ്‌ചയാണ് പാണ്ഡ് ടീമിനൊപ്പം ചേർന്നത്.

ശനിയാഴ്‌ച ബാംഗ്ളൂർ റോയൽ ചലഞ്ചേഴ്‌സും ഡൽഹി ഡെയർഡെവിൾസും തമ്മിൽ നടന്ന മത്സരത്തിൽ പാണ്ഡ് കളിക്കുകയും ചെയ്‌തു. ജീവിതത്തിലെ പ്രതിസന്ധി ഘട്ടത്തിലും പതറാതെ സ്വന്തം ടീമിനായി മികച്ച പ്രകടനമാണ് പാണ്ഡ് കാഴ്‌ച വെച്ചത്. 57 റൺസാണ് മത്സരത്തിൽ പാണ്ഡ് നേടിയത്. ബാംഗ്ളൂരിനെതിരെയുളള മത്സരത്തിൽ ഡൽഹിയുടെ പരാജയ ഭാരം കുറച്ചതും പാണ്ഡിന്റെ ഈ അർദ്ധ സെഞ്ചുറി പ്രകടനമായിരുന്നു. ബാംഗ്ളൂർ ബോളിങ് നിരക്കെതിരെ പിടിച്ചു നിന്നതും പാണ്ഡായിരുന്നു. മത്സരത്തിൽ ബാംഗ്ളൂർ 16 റൺസിന് ജയിച്ചിരുന്നു.

മനസ് പതറാതെയുളള പാണ്ഡിന്റെ പ്രകടനം ഏവരുടെയും പ്രശംസ പിടിച്ചു പറ്റി. ഇതിന് മുൻപ് സമാനമായ സാഹചര്യത്തിൽ സച്ചിനും കോഹ്‌ലിയും മൈതാനത്തിലിറങ്ങിി ടീമിന് വേണ്ടി മികച്ച പ്രകടനം കാഴ്‌ചവെച്ചിട്ടുണ്ട്. രഞ്ജി മത്സരങ്ങൾ നടക്കുന്നതിനിടെയാണ് കോഹ്‌ലിക്ക് പിതാവിനെ നഷ്‌ടമായത്. എന്നാൽ മരണാനന്തര ചടങ്ങുകൾക്ക് ശേഷം കോഹ്‌ലി ഡൽഹി ടീമിന് വേണ്ടി കളിച്ചിരുന്നു. 1999 വേൾഡ് കപ്പ് മത്സരങ്ങൾ നടക്കുമ്പോഴായിരുന്നു സച്ചിന്റെ അച്ഛന്റെ വിയോഗം. അടുത്ത മത്സരത്തിൽ സച്ചിൻ സെഞ്ചുറിി നേടി അച്ഛന് ആദരമർപ്പിച്ചിരുന്നു.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Ipl 2017 rishabh pants effort after huge loss speaks of the stuff he is made of virender sehwag

Next Story
Uppum Mulakum: ലച്ചുവിന് കല്യാണം; നെഞ്ച് തകര്‍ന്ന് ആരാധകര്‍, മുടക്കാന്‍ ഒരുങ്ങി മുടിയന്‍
The moderation of comments is automated and not cleared manually by malayalam.indianexpress.com