പഞ്ചാബിനെ തകർത്തെറിഞ്ഞ് പൂനെ സൂപ്പർ ജയന്റ്സ് പ്ലേഓഫിൽ

ജയത്തോടെ പൂനെ പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്തേക്ക് എത്തി

പൂണെ: പ്ലേഓഫിലെ അവസാന സ്ഥാനക്കാരെ നിർണ്ണയിക്കാനുള്ള നിർണ്ണായ പോരാട്ടത്തിൽ കിങ്സ് ഇലവൻ പഞ്ചാബിനെ 9 വിക്കറ്റിന് തകർത്ത് പൂനെ സൂപ്പർ ജയന്റ്സ്. പഞ്ചാബ് ഉയർത്തിയ 71 റൺസ് വിജയലക്ഷ്യം പൂണെ 9 വിക്കറ്റ് ശേഷിക്കെ മറികടക്കുകയായിരുന്നു. ജയത്തോടെ പൂനെ പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്തേക്ക് എത്തി. ഇതോടെ ഐപിഎല്ലിലെ പ്ലേഓഫ് ലൈനപ്പ് പൂർത്തിയായി. മുംബൈ ഇന്ത്യൻസ്, കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്,സൺറൈസേഴ്സ് ഹൈദ്രാബാദ്, പൂണെ സൂപ്പർ ജയന്റ്സ് എന്നീ ടീമുകളാണ് പ്ലേഓഫിന് യോഗ്യത നേടിരിക്കുന്നത്.


നിർണ്ണായക മത്സരത്തിൽ ടോസ് നേടിയ സ്റ്റീവ് സ്മിത്ത് ബോളിങ് തിരഞ്ഞെടുക്കുകയായിരുന്നു. സ്കോർ ബോർഡ് ചലിക്കും മുൻപെ മാർട്ടിൻ ഗുപ്റ്റിലിനെ പവലിയനിലേക്ക് മടക്കി ജയദേവ് ഉനാദ്കദ് പൂണെക്ക് മികച്ച തുടക്കം നൽകി. ഉനാദ്കദിനൊപ്പം ഷാർദൂൽ ഠാക്കൂറും പന്തെടുത്തതോടെ പഞ്ചാബ് തകർന്നടിഞ്ഞു. മാക്സ്‌വെല്ല്, ഷോൺ മാർഷ്, തെവാടിയ എന്നിവരുടെ വിക്കറ്റുകൾ ഠാക്കൂറാണ് വീഴ്ത്തിയത്. 20 പന്തിൽ 22 റൺസ് എടുത്ത അക്ഷർ പട്ടേലാണ് പഞ്ചാബിന്റെ ടോപ് സ്കോറർ. വാലറ്റത്തെ വീഴ്ത്തി ആദംസാപയും ഡാനിയൽ ക്രിസ്റ്റ്യനും പഞ്ചാബിനെ 73 റൺസിൽ ഒതുക്കുകയായിരുന്നു.

74 റൺസ് വിജയലക്ഷ്യം പിന്തുടർന്ന പൂണെ സൂപ്പർ ജയന്റ്സ് അനായാസമാണ് വിജയം നേടിയത്. 34 റൺസ് എടുത്ത രഹാനയാണ് പൂനെ നിരയിലെ ടോപ് സ്കോറർ. പഞ്ചാബിന്റെ നിർണ്ണായക വിക്കറ്റുകൾ നേടിയ ഷാർദൂർ ഠാക്കൂറാണ് മാൻ ഓഫ് ദ മാച്ച്.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Ipl 2017 playoff pune super giants beats kings xi punjab and reach the play off

Next Story
ലോകറെക്കോഡ് മറികടന്ന് ഇന്ത്യൻ ഷൂട്ടർ ഗഗൻ നരംഗ്
The moderation of comments is automated and not cleared manually by malayalam.indianexpress.com