Latest News

പുണെ ടീമംഗങ്ങൾക്കൊപ്പം ഡാൻസ് ചെയ്‌ത് ധോണി; വിഡിയോ കാണാം

ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ക്യാപ്‌റ്റനായ മഹേന്ദ്ര സിങ് ധോണി നൃത്തം ചെയ്യുന്ന ഒരു വിഡിയോയാണിപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി കൊണ്ടിരിക്കുന്നത്

കാണികളെ ആവശത്തിലാഴ്‌ത്തി ഐപിഎൽ മത്സരങ്ങൾ നടന്നു കൊണ്ടിരിക്കുകയാണ്. കളിക്കളത്തിനകത്തെ മാത്രമല്ല, പുറത്തെ താരങ്ങളുടെ കാഴ്‌ചകളും കൗതുകമുണർത്തുന്നതാണ്. ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ക്യാപ്‌റ്റനായ മഹേന്ദ്ര സിങ് ധോണി നൃത്തം ചെയ്യുന്ന ഒരു വിഡിയോയാണിപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി കൊണ്ടിരിക്കുന്നത്. ധോണി തന്നെയാണ് ഈ വിഡിയോ തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പങ്ക്‌വച്ചിരിക്കുന്നതും.

ഐപിഎല്ലിൽ റൈസിങ് പുണൈ സൂപ്പർജെയിന്റസ് താരമാണ് ധോണി. പുണെ ടീമംഗങ്ങൾക്കൊപ്പം നൃത്തം ചെയ്യുന്ന ഒരു വിഡിയോയാണ് ധോണി പങ്ക്‌വച്ചിരിക്കുന്നത്. നൃത്തം ചെയ്യുന്ന ധോണിയ്‌ക്ക് കൂട്ടായുളളത് അജിങ്ക്യ രഹാനെയാണ്. നിരവധി പേരാണ് ഇതിനോടകം ഈ വിഡിയോ കണ്ട് കഴിഞ്ഞത്.

നിലവിൽ ഐപിഎല്ലിൽ റൈസിങ് പുണെ സൂപ്പർജെയിന്റ് താരമാണ് ധോണി. ഐപിഎൽ തുടങ്ങുന്നതിന് മുന്നേ ധോണിയെ പുണെ ടീമിന്റെ ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് നീക്കിയിരുന്നു. കൂടാതെ മത്സരങ്ങൾ നടന്ന് കൊണ്ടിരിക്കെ ധോണിയെ അവഹേളിക്കുന്ന തരത്തിലുളള റൈസിങ് പുണെ സൂപ്പർജെയിന്റ് ഉടമ സഞ്ജീവ് ഗോയങ്കയുടെ സഹോദരൻ ഹർഷ് ഗോയങ്ക നടത്തിയ ട്വീറ്റും വൻ വിവാദങ്ങൾക്ക് വഴി വെച്ചിരുന്നു.

ഈ സീസണിൽ സ്റ്റീവ് സ്‌മിത്താണ് പുണെയെ നയിക്കുന്നത്. രണ്ട് മത്സരങ്ങളാണ് പുണെ ഇത് വരെ കളിച്ചത്. ഇതിൽ ആദ്യ മത്സരം ജയിച്ചപ്പോൾ രണ്ടാം മത്സരത്തിൽ പരാജയപ്പെട്ടിരുന്നു.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Ipl 2017 ms dhoni shows off dancing skills alongside rising pune supergiant teammates

Next Story
ആവേശപ്പോരിൽ കൊൽക്കത്തയെ വെട്ടി മുംബൈ ഇന്ത്യൻസ്; വരവറിയിച്ച് കൗമാരക്കാരൻ നീതീഷ് ​ റാണ
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express