കിങ്സ് ഇലവൻ പഞ്ചാബും മുംബൈ ഇന്ത്യൻസും തമ്മിലുളള​ കഴിഞ്ഞ ദിവസത്തെ ഐപിഎൽ മത്സരം ഒരു പാട് നല്ല നിമിഷങ്ങൾ നിറഞ്ഞതായിരുന്നു. മുംബൈയ്‌ക്കെതിരെ പഞ്ചാബ് താരം മാർട്ടിൻ ഗുപ്‌റ്റിലിന്റെ തകർപ്പൻ ക്യാച്ച് മത്സരത്തിന്റെ ഹൈലൈറ്റുകളിലൊന്നായിരുന്നു. മുംബൈയുടെ ഇന്നിങ്സിലെ പത്താം ഓവറിലായിരുന്നു പഞ്ചാബ് താരത്തിന്റെ തകർപ്പൻ ക്യാച്ച്. ലെൻഡിൽ സിമ്മൺസിനെയാണ് കിടിലൻ ക്യാച്ചിലൂടെ ഗുപ്‌റ്റിൽ പുറത്താക്കിയത്. പഞ്ചാബിന്റെ വിജയത്തിന് ഭീഷണിയായി നിൽക്കുകയായിരുന്നു ലെൻഡിൽ സിമ്മൺസ്.

മാക്‌സ്‌വെൽ എറിഞ്ഞ പത്താമത്തെ ഓവറിലായിരുന്നു ഈ കിടിലൻ ക്യാച്ച്. പന്ത് സിക്‌സിന് പറത്തിയ ലെൻഡിൽ സിമ്മൺസിന്റെ പ്രതീക്ഷകൾ തകർത്ത് കൊണ്ട് ബൗണ്ടറി ലൈനിൽ ഗുപ്‌റ്റിലുണ്ടായിരുന്നു. വായുവിൽ പറന്ന് വലത് കൈയ്യിൽ പന്ത് ഒതുക്കുകയായിരുന്നു ഗുപ്‌റ്റിൽ. ഐപിഎല്ലിലെ തകർപ്പൻ ക്യാച്ചുകളിലൊന്നാണ് ഗുപ്‌റ്റിൽ സ്വന്തം പേരിൽ കുറിച്ചത്. ആ സമയത്ത് 32 ബോളിൽ 59 റൺസെടുത്തിരുന്നു ലെൻഡിൽ സിമ്മൺസ്.

നേരത്തെ ആദ്യം ബാറ്റ് ചെയ്‌ത പഞ്ചാബ് 230 റൺസ് എടുത്തിരുന്നു. 18 പന്തിൽ 36 റൺസെടുത്ത് ബാറ്റിങ്ങിലും മികച്ച പ്രകടനമാണ് ഗുപ്റ്റ‌ിൽ കാഴ്‌ച വെച്ചത്. എന്നാൽ മറുപടിയായി മുംബൈയ്‌ക്ക് 223 റൺസെടുക്കാനേ കഴിഞ്ഞുളളൂ.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook