രാജ്ഘോട്ട്: ഐപിഎല്ലിൽ തന്റെ ആദ്യ വിക്കറ്റിനായുള്ള മലയാളി താരം ബേസിൽ തമ്പിയുടെ കാത്തിരിപ്പിന് അവസാനം. ഐപിഎല്ലിലെ തന്റെ നാലാം മത്സരത്തിലാണ് ബേസിൽ കാത്തിരുന്ന വിക്കറ്റ് ലഭിച്ചത്. ട്വന്റി-20 ക്രിക്കറ്റിലെ ഇതിഹാസ താരം ക്രിസ് ഗെയിലാണ് ബേസിലിന്റെ ആദ്യ ഇര. തന്റെ പ്രധാന ആയുധമായ യോർക്കറിലൂട ക്രിസ് ഗെയിലിനെ വിക്കറ്റിന് മുന്നിൽ കുടുക്കുകയായിരുന്നു ബേസിൽ .

ആദ്യ മൂന്ന് മത്സരങ്ങളിലും വിക്കറ്റ് നേടാൻ ബേസിലിന് കഴിഞ്ഞിരുന്നില്ല. എന്നാൽ റൺസ് വഴങ്ങുന്നതിൽ പിശുക്ക് കാണിച്ച ബേസിലിനെ പരിശീലകൻ മുഹമ്മദ് കൈഫ് ടീമിൽ നിലനിർത്തുകയായിരുന്നു. ട്വന്റി-20 മത്സരങ്ങൾക്ക് അനുയോജ്യമായ ബോളിങ്ങാണ് ബേസിലിന്റേത് എന്നാണ് വിദഗ്ദരുടെ വിലയിരുത്തൽ. ഗുജറാത്ത് ലയൺസിന് എതിരെ 4 ഓവറിൽ 31 റൺസ് വഴങ്ങി 1 വിക്കറ്റാണ് വീഴ്ത്തിയത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ