കിങ്ങ്സ് ഇലവൻ പഞ്ചാബിനെ 26 റൺസിന് പരാജയപ്പെടുത്തി സൺറൈസേഴ്സ് വിജയവഴിയിലേക്ക് തിരിച്ചെത്തി. സൺറൈസേഴ് ഉയർത്തിയ 207 റൺസ് വിജയ ലക്ഷം പിന്തുർന്ന പഞ്ചാബിന് 181 റൺസ് എടുക്കാനെ കഴിഞ്ഞു. ബോളിങ്ങിൽ മികച്ച പ്രകടനം കാഴ്ചവെച്ച അഫ്ഗാൻ താരം റാഷിദ് ഖാനാണ് മാൻ ഓഫ് ദ മാച്ച്. ജയത്തോടെ സൺറൈസേഴ്സ് പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്ത് എത്തി.

ആദ്യം ബാറ്റ് ചെയ്ത സൺറൈസേഴ്സ് വാർണ്ണറുടേയും, ശിഖർ ധവാന്റേയും, കെയ്ൻ വില്യംസണിന്റേയും മികവിലാണ് കൂറ്റൻ സ്കോർ പടുത്തുയർത്തിയത്. 27 പന്തിൽ 4 വീതം സിക്സറുകളും ഫോറുകളും അടിച്ച് കൂട്ടിയ നായകൻ വാർണ്ണർ 51 റൺസാണ് നേടിയത്. 48 പന്തിൽ നിന്ന് 77 റൺസാണ് ശിഖർ ധവാന്റെ സമ്പാദ്യം. അവസാന ഓവറുകളിൽ കൂറ്റൻ അടികൾ നടത്തിയ കെയ്ൻ വില്യംസൺ 54 റൺസും നേടി.

208 വിജയലക്ഷ്യവുമായി ഇറങ്ങിയ പഞ്ചാബിന് തുടക്കത്തിലേ ഓപ്പണർ മനൻ വോറയെ നഷ്ടപ്പെട്ടു. എന്നാൽ പിന്നീട് എത്തിയ ഷോൺ മാർഷും മാർട്ടിൻ ഗുപ്ടിലും കൂറ്റൻ അടികൾ കാഴ്ചവെച്ചതോടെ പഞ്ചാബ് വിജയം സ്വപ്നം കണ്ടു. എന്നാൽ 23 റൺസ് എടുത്ത ഗുപിടിലിനെ ബുവനേശ്വർ കുമാർ പുറത്താക്കിയതോടെ കളിമാറി. അക്കൗണ്ട് തുറക്കും മുൻപേ ഗ്ലെൻ മാക്സ്‌വെല്ലും പുറത്തായത് പഞ്ചാബിന് തിരിച്ചടിയായി. 50 പന്തിൽ 84 റൺസ് എടുത്ത് ഷോൺ മാർഷ് പൊരുതി നോക്കിയെങ്കിലും ഫലമുണ്ടായില്ല. മധ്യ ഓവറുകളിൽ റാഷിദ് ഖാൻ റണ്ണൊഴുക്ക് തടയുകയും വിക്കറ്റുകൾ പിഴുത് നെഹ്റയും സിഥാർത് കൗളും തിളങ്ങിയതോടെ പഞ്ചാബ് തോൽവി സമ്മതിക്കുകയായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ