മൈതാനത്ത് ഡെൽഹി ഡെയർ ഡെവിൾസും കൊൽക്കത്ത നൈറ്റ് റൈഡേഴ്സും കൊമ്പുകോർക്കുമ്പോൾ ഗാലറിയിലും പൊരിഞ്ഞ പോരാട്ടമാണ് നടന്നത്. കളികാണാൻ സീറ്റിനായി തമ്മിൽ തല്ലിയാണ് ആരാധകരും ആവേശപ്പോരിൽ പങ്കാളികളായത്. തിങ്കളാഴ്ച രാത്രി ഫിറോഷാ കോട്‌ല സ്റ്റേഡിയത്തിലാണ് കൂട്ടത്തല്ല് ഉണ്ടായത്. നവമാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന വീഡിയോ ലക്ഷക്കണക്കിന് പേരാണ് കണ്ടത്. സുരക്ഷ ഉദ്യോഗസ്ഥർ എത്തിയാണ് കാണികളെ ശാന്തരാക്കിയത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ