അതിവേഗ സെഞ്ചുറികൾക്ക് പേര് കേട്ട കുട്ടി ക്രിക്കറ്റിൽ അടിച്ച് തകർത്ത് ഒരൊറ്റ രാത്രി കൊണ്ട് താരമായി മാറി ക്രിസ് ലിൻ. കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ താരമാണ് ക്രിസ് ലിൻ. ഗുജറാത്ത് ലയൺസിനെതിരായ മത്സരത്തിലായിരുന്നു ക്രിസ് ലിൻ താരമായി മാറിയത്. 41 പന്തിൽ 93 റൺസാണ് ഈ ക്രിസ് ലിൻ നേടിയത്. വെറും 19 പന്തിലാണ് അർദ്ധ സെഞ്ചുറി പൂർത്തിയാക്കിയത്. ആറ് ഫോറും എട്ട് സിക്‌സും ഉൾപ്പെടുന്നതാണ് ക്രിസ് ലിനിന്റെ ഇന്നിംങ്ങ്സ്.

ഇത് ക്രിസ് ലിനാണോ അതോ ക്രിസ് ഗെയിലാണോയെന്നാണ് നവമാധ്യമങ്ങളിൽ ചോദ്യങ്ങൾ ഉയരുന്നത്. ബാറ്റെടുത്താൽ അങ്കക്കലിയെന്ന കണക്കെയുളള പ്രകടനമാണ് ക്രിസ് ലിൻ കഴിഞ്ഞ ദിവസം കാഴ്‌ച വെച്ചത്. പത്താം സീസണിലെ ഐപിഎല്ലിലെ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ തുറുപ്പുചീട്ടാണ് ഈ ബാറ്റ്‌സ്‌മാൻ.

ഗുജറാത്ത് ലയൺസിന്റെ ബൗളർമാരെല്ലാം ക്രിസ് ലിന്റെ ബാറ്റിന്റെ ചൂട് അറിഞ്ഞവരാണ്. ലിനിന്റെ ബാറ്റിൽ നിന്ന് റൺസുകൾ പ്രവഹിച്ചപ്പോൾ കൊൽക്കത്തയെ തേടിയെത്തിയത് വമ്പൻ ജയമാണ്. പത്ത് വിക്കറ്റിനാണ് കൊൽക്കത്ത മത്സരം ജയിച്ചത്. ഗുജറാത്ത് ഉയർത്തിയ 183 റൺസ് വിജയ ലക്ഷ്യം വിക്കറ്റുകൾ നഷ്‌ടമാകാതെയാണ് കൊൽക്കത്ത മറികടന്നത്. 48 പന്തിൽ 76 റൺസ് നേടിയ ഗതം ഗംഭീറായിരുന്നു ക്രിസ് ലിനിന് കൂട്ടായുണ്ടായിരുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ