ഡർബൻ: ഐപിഎല്ലിൽ കിരീടം ഉയർത്താമെന്ന ഡെൽഹി ഡെയർഡെവിൾസിന്രെ മോഹത്തിന് തിരിച്ചടി. ദക്ഷിണാഫ്രിക്കയുടെ ഔൾറൗണ്ടർ ജെപി ഡുമിനി ഐപിഎല്ലിൽ നിന്ന് പിന്മാറിയതാണ് ഡെൽഹിക്ക് തിരിച്ചടിയായത്. ഡെൽഹി ഡെയർഡെവിൾസിനായി നിർണ്ണായക പ്രകടനമാണ് ജെപി ഡുമിനി പുറത്തെടുത്തത്. 2015 സീസണിൽ ഡൽഹിയെ നയിച്ചതും ജെപി ഡുമിനി തന്നെയായിരുന്നു. വ്യക്തിപരമായ കാരങ്ങൾക്കൊണ്ടാണ് താൻ പിന്മാറുന്നത് എന്ന് ഡുമിനി ടീം ഉടകമകളെ അറിയിച്ചു.

2014 ഡൽഹി ഡെയർഡെവിൾസ് ടീമിൽ എത്തിയ ഡുമിനി ടീമിലെ സ്ഥിരാംഗമായിരുന്നു. ഡെയർ ഡെവിൾസ് ടീം ഉടമ ഹെർമന്ത് ദുവ ഈ വാർത്ത സ്ഥിഥീകരിച്ചിട്ടുണ്ട്. ഡുമിനിയുടെ തീരുമാനത്തെ ബഹുമാനിക്കുന്നതായും ഡുമിനിയുടെ പകരക്കാരനെ ഉടൻ ടീമിലെത്തിക്കും എന്നും അദ്ദേഹം പറഞ്ഞു.ഒരുപാട് ആലോചിച്ചാണ് ഈ തീരുമാനം എടുത്തത് എന്നും , വ്യക്തിപരമായ പ്രയാസങ്ങൾ മൂലമാണ് പിന്മാറുന്നതെന്നും ഡുമിനി പറഞ്ഞു. അടുത്ത സീസണിൽ ഐപിഎല്ലിൽ പങ്കെടുക്കാൻ എത്തുമെന്നും ജെപി ഡുമിനി അറിയിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ