/indian-express-malayalam/media/media_files/2025/01/14/tQa33raORhH2BYz89TU3.jpg)
ഒരായിരം മനോഹര നിമിഷങ്ങൾ നൽകിയ കാമ്പ് നൗവിൽ ലയണൽ മെസി ഞായറാഴ്ച രാത്രി നടത്തിയ രഹസ്യ സന്ദർശനം ആരാധകരുടെ ഹൃദയം തൊട്ടിരുന്നു. എന്റെ ആത്മാവ് കൊതിക്കുന്നിടത്തേക്ക് ഞാൻ തിരിച്ചെത്തി എന്ന കുറിപ്പോടെയാണ് നവീകരണം നടക്കുന്ന സ്റ്റേഡിയത്തിലെത്തിയതിന്റെ ചിത്രം മെസി പങ്കുവെച്ചത്.
"എന്റെ ആത്മാവ് കൊതിക്കുന്ന ഒരിടത്തേക്ക് കഴിഞ്ഞ രാത്രി ഞാൻ മടങ്ങിയെത്തി. അങ്ങേയറ്റം ഞാൻ സന്തോഷവാനായിരുന്ന ഒരിടം. ലോകത്തിലെ ഏറ്റവും സന്തോഷവാനായ വ്യക്തി ഞാനാണ് എന്ന് എന്നെ ഒരായിരം വട്ടം നിങ്ങൾ തോന്നിപ്പിച്ച ഇടം. ഒരു ദിവസം എനിക്ക് ഇവിടേക്ക് മടങ്ങിവരാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു, കളിക്കാരൻ എന്ന നിലയിൽ വിട പറയാൻ വേണ്ടി മാത്രമല്ല അത്. കാരണം എനിക്കതിന് ഒരിക്കലും കഴിഞ്ഞിട്ടില്ല..." മെസ്സി ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.
Also Read: ചെന്നൈയിലേക്കുള്ള വരവ് നെറ്റ് വർത്ത് 100 കോടി കടത്തുമോ? സഞ്ജുവിന് എന്ത് ലാഭം?
അടുത്തിടെ സ്പോർട്ടുമായുള്ള ഒരു അഭിമുഖത്തിൽ, ലോകത്തിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളായി തന്നെ വളർത്തിയ ബാഴ്‌സലോണയിലേക്ക് തിരികെ വരാനുള്ള സാധ്യതകളെക്കുറിച്ച് മെസ്സി മനസ്സ് തുറന്നിരുന്നു."എനിക്ക് ബാഴ്സലോണയിലേക്ക് തിരിച്ചെത്താൻ അതിയായ ആഗ്രഹമുണ്ട്. ഞങ്ങൾ ബാഴ്സലോണയെ ഒരുപാട് മിസ്സ് ചെയ്യുന്നു. എന്റെ ഭാര്യയും ഞാനും കുട്ടികളും ബാഴ്‌സലോണയെക്കുറിച്ചും അവിടേക്ക് തിരികെ പോകുന്നതിനെക്കുറിച്ചും എല്ലായ്പ്പോഴും സംസാരിക്കാറുണ്ട്. സ്റ്റേഡിയത്തിന്റെ പണി പൂർത്തിയാകുമ്പോൾ അവിടേക്ക് പോകാൻ ഞാൻ ശരിക്കും കാത്തിരിക്കുകയാണ്, കാരണം ഞാൻ പാരീസിലേക്ക് പോയ ശേഷം കാമ്പ് നൗവിൽ തിരിച്ചെത്തിയിട്ടില്ല," മെസ്സി പറഞ്ഞു.
Also Read: സഞ്ജുവിനെ ചെന്നൈ ക്യാപ്റ്റൻസി നൽകി സ്വീകരിക്കില്ല; ഡൽഹിയാണ് നല്ലത്: അശ്വിൻ ; Sanju Samson IPL Trade
"കോവിഡ് കാരണം ആരാധകരില്ലാതെ അവസാന വർഷങ്ങളിൽ കളിക്കേണ്ടി വന്നതും ക്ലബ് വിടേണ്ടതിന് ഇടയാക്കിയ സാഹചര്യവും എല്ലാം കാരണം വിട്ടുപോരുമ്പോൾ എനിക്ക് ഏറെ പ്രയാസം നേരിട്ടു. ജീവിതകാലം മുഴുവൻ അവിടെ ചെലവഴിച്ച ശേഷം, ഞാൻ സങ്കൽപ്പിച്ചതു പോലെയോ സ്വപ്നം കണ്ടതുപോലെയോ അല്ല ഞാൻ വിട്ടുപോന്നത്."
"എന്റെ കരിയർ മുഴുവൻ യൂറോപ്പിൽ, ബാഴ്സലോണയിൽ കളിക്കണം എന്നായിരുന്നു ആഗ്രഹിച്ചത്. അതിനുശേഷം ഇപ്പോൾ ഞാൻ ചെയ്തതുപോലെ അമേരിക്കയിലേക്ക് വരണം എന്നതായിരുന്നു പദ്ധതി. അതാണ് ഞാൻ ആഗ്രഹിച്ചിരുന്നത്. എന്നാൽ, വിടവാങ്ങൽ അൽപ്പം വിചിത്രമായിരുന്നു. എങ്കിലും, ആരാധകരുടെ സ്നേഹം എപ്പോഴും ഉണ്ടാകുമെന്ന് ഞാൻ കരുതുന്നു," മെസി പറഞ്ഞു.
Read More: ഗില്ലിനെ ഒഴിവാക്കണം; സഞ്ജുവിന്റേയും തിലകിന്റേയും കരിയർ നശിപ്പിക്കരുതെന്ന വാദം ശക്തം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us