ലീമ: 2024 ലെ ഒളിംപിക്സ് മത്സരത്തിന് ഫ്രാൻസിന്റെ തലസ്ഥാനമായ പാരീസ് നഗരം വേദിയാകും. ഇന്നലെ ചേർന്ന അന്താരാഷ്ട്ര ഒളിംപിക്സ് കമ്മിറ്റിയാണ് ഫ്രാൻസിനെ ഒളിംപിക്സ് മത്സര വേദിയായി തിരഞ്ഞെടുത്തത്.

നേരത്തേ നിശ്ചയിക്കപ്പെട്ട തീരുമാനം ഇന്നലെ വോട്ടിനിട്ട് പാസാക്കുകയായിരുന്നു. ചരിത്രത്തിലാദ്യമായി രണ്ട് ഒളിംപിക്സ് മത്സരങ്ങളുടെ വേദി പ്രഖ്യാപിച്ചുവെന്നതും ഇന്നലത്തെ യോഗത്തിന്റെ പ്രത്യേകതയാണ്.

അമേരിക്കയിലെ ലോസ് ആഞ്ചലസ് നഗരമാണ് 2028 ലെ ഒളിംപിക്സിന് ആതിഥേയത്വം വഹിക്കുക. രണ്ട് നഗരങ്ങളും ഇത് മൂന്നാം തവണയാണ് ഒളിംപിക്സിന് ആതിഥേയത്വം വഹിക്കുന്നത്.

ലോസ് ആഞ്ചലസ് 32 വർഷത്തെ ഇടവേളയ്ക്ക് ശേഷം ഒളിംപിക്സിന് വേദിയാകുന്പോൾ, പാരീസ് 100 വർഷം മുൻപാണ് അഴസാന ഒളിംപിക്സ് മത്സരത്തിന് ആതിഥേയത്വം വഹിച്ചത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ