Latest News
മൊറേനൊ പെനാലിറ്റി പാഴാക്കി; സ്പെയിനിനെ സമനിലയില്‍ കുരുക്കി പോളണ്ട്
ഇന്ധനനിരക്ക് വര്‍ധിപ്പിച്ചു, പെട്രോളിന് 29 പൈസയും ഡീസലിന് 30 പൈസയുമാണ് കൂട്ടിയത്
സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരുന്നു; നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
ഇന്നും സമ്പൂര്‍ണ ലോക്ക്ഡൗണ്‍; നാളെ മുതല്‍ ഇളവുകള്‍
രാജ്യത്ത് 58,419 പുതിയ കേസുകള്‍; 7.29 ലക്ഷം പേര്‍ ചികിത്സയില്‍

ഒളിമ്പിക്സിന് ആതിഥേയത്വം വഹിക്കാൻ തയ്യാറെന്ന് ഇന്ത്യ

ഇന്ത്യയ്ക്ക് പുറമെ ഇന്തോനേഷ്യയും താൽപര്യം അറിയിച്ച് കഴിഞ്ഞു. കഴിഞ്ഞ ഏഷ്യൻ ഗെയിംസിനും ഇന്തോനേഷ്യയായിരുന്നു വേദിയായത്

olympics,ഒളിമ്പിക്സ്, olympic venue, ഇന്ത്യ, india,2032 olympics, India olympics, Indian Olympic Association, Thomas Bach, sports news, iemalayalam, sports news,
FILE – In this April 4, 2017, file photo, Olympic rings are seen in front of Gangneung Hockey Center in Gangneung, South Korea. With five months to go before the opening ceremony of the Pyeongchang Winter Olympics, organizers are desperate to sell more tickets in a country where the Games have failed to dominate national conversation amid an upheaval in domestic politics and a torrent of North Korean missile launches. (AP Photo/Ahn Young-joon, File)

ഒളിമ്പിക്സിന് വേദിയൊരുക്കാൻ താൽപര്യം അറിയിച്ച് ഇന്ത്യ. 2032ൽ നടക്കുന്ന ഒളിമ്പിക്സിന് വേദിയാകാനുള്ള താൽപര്യം ഇന്ത്യ ഔദ്യോഗികമായി രാജ്യാന്തര ഒളിമ്പിക് കമ്മിറ്റിയെ അറിയിച്ചു. നേരത്തെ ഇന്ത്യയിലെത്തിയ രാജ്യാന്തര ഒളിമ്പിക് കമ്മിറ്റി തലവൻ തോമസ് ബാക്കിനോട് ഇന്ത്യൻ ഒളിമ്പിക് അസ്സോസിയേഷൻ താൽപര്യം അറിയിച്ചിരുന്നു. ഇന്ത്യയുടെ നീക്കത്തെ അന്ന് അദ്ദേഹം സ്വാഗതം ചെയ്യുകയും ചെയ്തു.

ഇതിന് പിന്നാലെയാണ് 2032 ഒളിമ്പിക്സിന് വേദിയാകാൻ ഔദ്യോഗികമായി ഇന്ത്യ താൽപര്യം കാണിച്ച് രംഗത്തെത്തിയത്. ഇന്ത്യൻ ഒളിമ്പിക് അസ്സോസിയേഷൻ സെക്രട്ടറി ജനറൽ രാജീവ് മേത്ത ഐഒസിയുടെ മൂന്നംഗ ബിഡ് കമ്മിറ്റിയുമായി ടോക്കിയോയിൽ കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു.

ബിഡ് കമ്മിറ്റിയിൽ നിന്ന് അനുകൂല പ്രതികരണം കിട്ടിയതോടെ കേന്ദ്ര കായികമന്ത്രാലയത്തെ സമീപിക്കാൻ ഒരുങ്ങുകയാണ് ഇന്ത്യൻ ഒളിമ്പിക് അസ്സോസിയേഷൻ. 2022ലാണ് 2032 ഒളിമ്പിക് വേദി തീരുമാനിക്കുന്നതുമായി ബന്ധപ്പെട്ട നടപടികൾ ആരംഭിക്കുന്നത്. ഇന്ത്യയ്ക്ക് പുറമെ ഇന്തോനേഷ്യയും താൽപര്യം അറിയിച്ച് കഴിഞ്ഞു. കഴിഞ്ഞ ഏഷ്യൻ ഗെയിംസിനും ഇന്തോനേഷ്യയായിരുന്നു വേദിയായത്.

ചൈനയും ഓസ്ട്രേലിയയും വേദിക്കായി ശ്രമിക്കുമെന്നുള്ള വാർത്തകളും സജീവമാണ്. 2025ലാണ് ഔദ്യോഗികമായി വേദി പ്രഖ്യാപിക്കുന്നത്. മുംബൈയിലോ ഡൽഹിയിലോ ഒളിമ്പിക്സിന് വേദിയൊരുക്കാനാണ് ഇന്ത്യ ശ്രമിക്കുന്നത്.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Ioa submits interest to bid for 2032 olympic games

Next Story
‘ധോണിയും ധവാനും എന്തുകൊണ്ട് ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കുന്നില്ല’; കടുത്ത വിമര്‍ശനവുമായി ഗവാസ്‌കര്‍Sunil Gavaskar, ഗവാസ്കർ, എംസ്, ധോണി, ശിഖർ ധവാന്‍, ഇന്ത്യ,MS Dhoni, Shikhar Dhawan, Ranji Trophy, India domestic cricket, MS Dhoni batting, cricket news, sports news
The moderation of comments is automated and not cleared manually by malayalam.indianexpress.com