പാക്കിസ്ഥാന്റെ മുൻ നായകൻ ഇൻസമാം ഉൾ ഖക്ക് തന്റെ കരിയറിൽ റൺഔട്ടിലൂടെ പുറത്തായത് ഒട്ടേറെ തവണയാണ്. ഏകദിന കരിയറിൽ 40 തവണയാണ് ഇൻസമാം റൺഔട്ടിലൂടെ പുറത്തായത്. കാണികളെ ചിരിപ്പിച്ച റൺഔട്ടും ഇക്കൂട്ടത്തിലുണ്ട്.

2008 ൽ ഇൻസമാമിനെപ്പോലെ അദ്ദേഹത്തിന്റെ അന്തവൻ ഇമാം ഉൾ ഖക്കും കാണികളെ ചിരിപ്പിച്ചിരിക്കുന്നു. നോർത്താംപ്ടണിൽ നടന്ന നോർത്താംപ്ടൺഷെയർ-പാക്കിസ്ഥാൻ മൽസരത്തിനിടെയായിരുന്നു സംഭവം.

രണ്ടാം ഇന്നിങ്സിൽ ഇമാം ഉൾ ഖക്കും അസ്ഹർ അലിയുമാണ് ഓപ്പണിങ്ങിന് എത്തിയത്. ഇമാം ആയിരുന്നു ഓപ്പണിങ് ചെയ്തത്. ബോൾ നേരിട്ടതും ഇമാം ഓടി. അസ്ഹർ അലിയെ നോക്കാതെ ബോൾ പോകുന്നതും നോക്കിയായിരുന്നു ഇമാം ഓടിയത്. ഇതിനിടയിൽ അസ്ഹറുമായി കൂട്ടിയിടിച്ച് രണ്ടുപേരും താഴെ വീണു. അസ്ഹർ എഴുന്നേറ്റ് ഓടിയെങ്കിലും അപ്പോഴേക്കും ബോൾ സ്റ്റംപിൽ തട്ടിയിരുന്നു.

മൽസരത്തിൽ പാക്കിസ്ഥാൻ 9 വിക്കറ്റിന് ജയിച്ചിരുന്നു. 59 റൺസെടുത്ത് ഇമാം ഉൾ ഖക് പുറത്താകാതെ നിന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ