അമേരിക്ക: 2017-18 സീസൺ ആരംഭിക്കുന്നതിന് മുൻപ് നടന്ന ആദ്യ സൗഹൃദ മത്സരത്തിൽ കരുത്തരായ റയൽ മാഡ്രിഡിന് തോൽവി. കരുത്തരായ മാഞ്ചസ്റ്റർ യുണൈറ്റഡാണ് റയൽമാഡ്രിഡിനെ തോൽപ്പിച്ചത്. നിശ്ചിത സമയത്ത് ഇരു ടീമുകളും ഓരോ ഗോൾ വീതം അടിച്ച് സമനിലയിലായിരുന്നു. വിജയിയെ കണ്ടെത്താനുള്ള ഷൂട്ടൗട്ടിൽ 2-1 നാണ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ വിജയം.

ഇന്രർനാഷ്ണൽ ചാമ്പ്യൻസ് കപ്പിൽ നടന്ന മത്സരത്തിൽ ഇരു ടീമുകളും തമ്മിൽ വാശിയേറിയ മത്സരമാണ് കണ്ടത്. ആദ്യ പകുതിയിൽ ഗാരത് ബെയ്ൽ,കരീം ബെൻസെമ,മാഴ്സേലോ തുടങ്ങിയ പ്രമുഖ താരങ്ങളുമായി ഇറങ്ങിയ റയലിന് എതിരെ മികച്ച പ്രകടനമാണ് യുണൈറ്റഡിന്റെ യുവതാരങ്ങൾ പുറത്തെടുത്തത്. കൗമാര താരമായ ആന്റണി മാർഷ്യൽ നൽകിയ തകർപ്പൻ പാസിൽ നിറയൊഴിച്ച് ജെസി ലിൻഗാഡാണ് യുണൈറ്റഡിന് ലീഡ് നൽകിയത്.

രണ്ടാം പകുതിയിൽ യുവതാരങ്ങളെയാണ് സിദാൻ അണിനിരത്തിയത്. ഈ നിക്കം ഫലം കണ്ടു 68 മിനുറ്റിൽ റയൽ യുണൈറ്റഡിനെ സമനിലയിൽ പിടിച്ചു. സ്ട്രേക്കർ കൊവാച്ചിച്ചിനെ ബോക്സിൽ വീഴ്ത്തിയതിന് കിട്ടിയ പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച് കാസിമേറോ റയലിനെ ഒപ്പമെത്തിച്ചു.

നിശ്ചിതസമയം അവസാനിക്കുമ്പോൾ ഇരുടീമകളും തുല്യത പാലിച്ചതിനാൽ മത്സരം ഷൂട്ടൗട്ടിലേക്ക് നീങ്ങി. ഷൂട്ടൗട്ടിലെ ആദ്യ 2 കിക്കുകൾ ഗോളാക്കിമാറ്റാൻ ഇരു ടീമുകൾക്കും സാധിച്ചില്ല. റയലിനായി കിക്കെടുത്ത കൊവാച്ചിച്ചിനും, ഓസ്കാറിനും പിഴച്ചപ്പോൾ , യുണൈറ്റഡിന്റെ മക്ടോമിനെക്കും,​ആന്റണി മാർഷ്യലിനും പിഴച്ചു. മിഖിത്താരിയനും, ഡേലി ബ്ലിൻഡും തങ്ങളുടെ കിക്കുകൾ വലയിലെത്തിച്ചോപ്പോൾ നിർണ്ണായക കിക്കെടുത്ത കാസിമേറോയുടെ കിക്ക് തടുത്ത് ഡേവിഡ് ഡിഗേയ യുണൈറ്റഡിന് വിജയം സമ്മാനിച്ചത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ