/indian-express-malayalam/media/media_files/2025/06/15/7KiE1w6VlArUGUg2i2Dy.jpg)
Lionel Messi, Club World Cup: (Club World Cup, Instagram)
Inter Miami vs Palmeiras, Lionel Messi: 38ാം ജന്മദിനം ആഘോഷിക്കുകയാണ് അർജന്റീനയുടെ ഇതിഹാസ താരം ഇന്ന്. മെസിക്കായി ജന്മദിനാശംസകൾ ഒഴുകുകയാണ്. എന്നാൽ ജന്മദിന സമ്മാനമായി ജയം മെസിക്ക് നൽകാൻ ഇന്റർ മയാമി താരങ്ങൾക്കായില്ല. രണ്ട് ഗോളിന് ലീഡ് എടുത്തതിന് പിന്നാലെ രണ്ട് ഗോൾ തിരിച്ചടിച്ച് ഇന്റർ മയാമിയെ പാൽമിറാസ് സമനിലയിൽ കുരുക്കി. ക്ലബ് ലോകകപ്പിൽ അവസാന 16ലേക്ക് ഇന്റർ മയാമി യോഗ്യത നേടിയെങ്കിലും ക്ഷുഭിതനായാണ് മെസി ഗ്രൗണ്ട് വിട്ടത്.
പാൽമിറാസിന് എതിരെ സമനില വഴങ്ങിയതോടെ ഗ്രൂപ്പ് എയിൽ ഒന്നാം സ്ഥാനം പിടിക്കാൻ ഇന്റർ മയാമിക്കായില്ല. അഞ്ച് പോയിന്റ് വീതം ആണ് പാൽമിറാസിനും ഇന്റർ മയാമിക്കുമുള്ളത്. ഗോൾ വ്യത്യാസത്തിന്റെ ബലത്തിൽ പാൽമിറാസ് ഒന്നാം സ്ഥാനം പിടിച്ചു.
Also Read: 'മനുഷ്യരാണ്, അത് മറക്കരുത്'; ബുമ്രയെ വിമർശിക്കുന്നവർക്ക് സഞ്ജനയുടെ മറുപടി
മെസിയുടെ ഇന്റർ മയാമിയേക്കാൾ നന്നായി കളിച്ചത് ബ്രസിലിയൻ ക്ലബായ പാൽമിറാസ് ആണ്. 22 ഷോട്ടും ഓൺ ടാർഗറ്റിലേക്ക് ഏഴ് ഷോട്ടും പാൽമിറാസിൽ നിന്ന് വന്നു. ഇന്റർ മയാമിയിൽ നിന്ന് വന്നത് എട്ട് ഷോട്ടുകളും.
16ാം മിനിറ്റിൽ അലൻഡെ ഇന്റർ മയാമിയെ മുൻപിലെത്തിച്ചു. പിന്നാലെ 65ാം മിനിറ്റിൽ സുവാരസിലൂടെ ഇന്റർ മയാമി ലീഡ് ഇരട്ടിയാക്കി. എന്നാൽ 80ാം മിനിറ്റിൽ പൗളിഞ്ഞോയും 87ാം മിനിറ്റിൽ മൗറീസിയോയും വല കുലുക്കിയതോടെ ഇന്റർ മയാമി ജയം പിടിക്കാനുള്ള സുവർണാവസരം നഷ്ടപ്പെടുത്തി.
Also Read: india Vs England Test: ലീഡ്സിലെ ഉയർന്ന ചെയ്സിങ് സ്കോർ അറിയുമോ? ബാസ്ബോൾ ചരിത്രം തിരിത്തുമോ?
ഏഴ് മിനിറ്റിന് ഇടയിൽ ടീം രണ്ട് ഗോൾ വഴങ്ങിയതിൽ മെസി തീർത്തും അതൃപ്തനായിരുന്നു. ഫൈനൽ വിസിലിന് ശേഷം മെസി പാൽമിറാസ് താരവുമായി ജഴ്സി കൈമാറി. പിന്നാലെ ടീമിന്റെ പ്രകടനത്തിൽ താൻ തൃപ്തനല്ല എന്ന് വ്യക്തമാക്കി മെസി ഡ്രസ്സിങ് റൂമിലേക്ക് മടങ്ങി. ഈ സമയം കമന്ററി ബോക്സിൽ നിന്ന വന്ന വാക്കുകൾ ഇങ്ങനെ, " ദേഷ്യത്തോടെയാണ് മെസി തിരികെ പോയത്. ജയം നേടാനാവാതിരുന്നത് അദ്ദേഹത്തെ അസ്വസ്ഥനാക്കുന്നു."
തന്റെ നിലവാരത്തിനൊത്ത് ഇന്റർ മയാമിയിലെ സഹതാരങ്ങൾക്ക് കളിക്കാനാവാത്തത് മെസിയെ നിരാശനാക്കുന്നുണ്ട് എന്ന് ഇന്റർ മയാമി പരിശീലകൻ തന്നെ നേരത്തെ തുറന്ന് സമ്മതിച്ചിരുന്നു. ഇതിന് മുൻപും സഹതാരങ്ങളുടെ പ്രകടനത്തിൽ അതൃപ്തി പരസ്യമാക്കി മെസി ഗ്രൗണ്ട് വിട്ടിരുന്നു.
Messi left the field angry#FIFAClubWorldCup2025#FIFACWCpic.twitter.com/uD4uwdTb1f
— FOOTZONE | ENGLISH (@footzoneeng) June 24, 2025
Also Read: India Vs England: സൂപ്പർ സൂപ്പർ സൂപ്പർ പന്ത്! രണ്ടാം ഇന്നിങ്സിലും സെഞ്ചുറി; ശതകം പിന്നിട്ട് രാഹുലും
ഗ്രൂപ്പ് എയിൽ രണ്ടാം സ്ഥാനത്തായതോടെ അവസാന 16ലെ പോരിൽ മെസിയുടെ മുൻ ടീമും ചാംപ്യൻസ് ലീഗ് ജേതാക്കളുമയ പിഎസ്ജിയെയാണ് ഇന്റർ മയാമിക്ക് നേരിടേണ്ടത്. 2023ൽ ആണ് മെസി പിഎസ്ജിയിൽ നിന്ന് ഇന്റർ മയാമിയിലേക്ക് എത്തുന്നത്. അതിന് ശേഷം പിഎസ്ജിക്കെതിരെ മെസി കളിച്ചിട്ടില്ല.
Read More: 'മൂന്ന് മാസം ലക്ഷ്മൺ എന്നോട് മിണ്ടിയില്ല'; ഗാംഗുലിയുടെ വെളിപ്പെടുത്തൽ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us