സംസ്ഥാന സീനിയർ ഫുട്ബോൾ കിരീടം തൃശൂരിന്; ജയം എതിരില്ലാത്ത രണ്ട് ഗോളുകൾക്ക്

എതിരില്ലാത്ത രണ്ട് ഗോളുകൾക്കായിരുന്നു തൃശൂരിന്റെ ജയം

inter district football championship, സംസ്ഥാന ചാമ്പ്യൻഷിപ്പ്, തൃശൂർ, thrissur, ചാമ്പ്യന്മാർ, champions, ie malayalam, ഐഇ മലയാളം

കൊച്ചി: എറണാകുളത്ത് വച്ച് നടന്ന 56-ാം സംസ്ഥാന സീനിയർ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ കിരീടം തൃശൂരിന്. കലാശപോരാട്ടത്തിൽ കോട്ടയത്തെ പരാജയപ്പെടുത്തി. എതിരില്ലാത്ത രണ്ട് ഗോളുകൾക്കായിരുന്നു തൃശൂരിന്റെ ജയം. റോഷൻ, ആന്റണി എന്നിവർ തൃശൂരിന് വേണ്ടി ഗോളുകൾ നേടി.

ഗോൾരഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിലാണ് മത്സരത്തിലെ രണ്ട് ഗോളുകളും പിറന്നത്. 60-ാം മിനിറ്റിൽ റോഷൻ ജിജി തൃശൂരിനെ മുന്നിലെത്തിച്ചു. അഞ്ച് മിനിറ്റുകൾക്ക് ഉള്ളിൽ തൃശൂർ ലീഡ് ഇരട്ടിയാക്കി. 65-ാം മിനിറ്റിൽ ആന്റണി പൗലോസാണ് തൃശൂരിന് വേണ്ടി രണ്ടാം ഗോൾ കണ്ടെത്തിയത്. തിരിച്ചടിക്കാനുള്ള കോട്ടയത്തിന്റെ ശ്രമങ്ങൾ പരാജയപ്പെട്ടതോടെ കിരീടം തൃശൂരിന്.

Also Read: ബാറ്റിങ്ങിലും ബോളിങ്ങിലും കരുത്ത് കാട്ടി യുവതാരങ്ങൾ; ഇന്ത്യയുടെ ഭാവി സുരക്ഷിതമെന്ന് ആരാധകർ

സെമിയിലെ ആധിപത്യം ഫൈനലിലും തൃശൂർ ആവർത്തിക്കുകയായിരുന്നു. ചൊവ്വാഴ്ച നടന്ന സെമിഫൈനൽ പോരാട്ടത്തിൽ പാലാക്കാടിനെ എതിരില്ലാത്ത നാല് ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് തൃശൂർ കാലാശപോരാട്ടത്തിന് യോഗ്യത നേടിയത്. ടൂർണമെന്റിലെ താരമായി റോഷൻ ജിജിയും തിരഞ്ഞെടുക്കപ്പെട്ടു.

അതേസമയം മൂന്നാം സ്ഥാനക്കാർക്ക് വേണ്ടിയുള്ള പോരാട്ടത്തിൽ ഇടുക്കിക്ക് ജയം. പാലക്കാടിനെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തിയാണ് ഇടുക്കി ചാമ്പ്യൻഷിപ്പ് മൂന്നാം സ്ഥാനത്ത് അവസാനിപ്പിച്ചത്. 29-ാം മിനിറ്റിൽ ദീപക് രാജിന്റെ ഗോളിലായിരുന്നു ഇടുക്കിയുടെ ജയം.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Inter district football championship thrissur won the title

Next Story
ബാറ്റിങ്ങിലും ബോളിങ്ങിലും കരുത്ത് കാട്ടി യുവതാരങ്ങൾ; ഇന്ത്യയുടെ ഭാവി സുരക്ഷിതമെന്ന് ആരാധകർIndia vs West Indies, IND win 3-0, IND v WI, Krunal Pandya man of the series, Rishabh Pant batting, Deepak Chahar bowling, Deepak Chahar against West Indies, Navdeep Saini debut, Rohit Sharma batting, നവ്ദീപ് സൈനി, ദീപക് ചാഹർ, ഋഷഭ് പന്ത്, ഇന്ത്യ, വെസ്റ്റ് ഇൻഡീസ്, ie malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com