scorecardresearch

Latest News

‘കൈക്കുഞ്ഞുമായി കളത്തിലേക്ക്; നീ ലോകത്തിന് പ്രചോദനം’

പാക്കിസ്ഥാനെതിരായ ലോകകപ്പ് മത്സരത്തിന് ശേഷം ഇന്ത്യന്‍ താരങ്ങള്‍ ബിസ്മയുടെ കുഞ്ഞിനൊപ്പം സമയം ചിലവഴിക്കുന്ന വീഡിയോ ആന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ ഫെയ്സ്ബുക്കിലൂടെ പങ്കു വച്ചിരുന്നു

Pakistan captain Bismah Maroof
Photo: ICC

ന്യൂഡല്‍ഹി: ആറ് മാസം പ്രായമുള്ള കുഞ്ഞുമായി ലോകകപ്പ് മത്സരത്തിനെത്തിയ പാക്കിസ്ഥാന്‍ വനിതാ ടീം ക്യാപ്റ്റന്‍ ബിസ്മ മറൂഫാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. നിരവധി താരങ്ങളാണ് ബിസ്മയെ അഭിനന്ദിച്ചെത്തിയിരിക്കുന്നത്. ഇന്ത്യന്‍ ഓപ്പണിങ് ബാറ്റര്‍ ബിസ്മ പ്രചോദനമാണെന്നാണ് സമൂഹമാധ്യമത്തില്‍ കുറിച്ചത്.

പാക്കിസ്ഥാനെതിരായ ലോകകപ്പ് മത്സരത്തിന് ശേഷം ഇന്ത്യന്‍ താരങ്ങള്‍ ബിസ്മയുടെ കുഞ്ഞിനൊപ്പം സമയം ചിലവഴിക്കുന്ന വീഡിയോ ആന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ ഫെയ്സ്ബുക്കിലൂടെ പങ്കു വച്ചിരുന്നു. ഹര്‍മന്‍പ്രീത് കൗര്‍, മന്ദാന, ഷഫാലി വെര്‍മ, രേണുക സിങ്, മേഘ്ന സിങ്, റിച്ചാ ഘോഷ് എന്നീ ഇന്ത്യന്‍ താരങ്ങളാണ് കുഞ്ഞിനെ കളിപ്പിക്കുന്നതിനായി ബിസ്മയുടെ ചുറ്റും കൂടിയത്.

“പ്രസവശേഷം ആറ് മാസത്തിനുള്ളില്‍ തന്നെ അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് മടങ്ങിയെത്തുന്നത് വളരെ പ്രചോദനം നല്‍കുന്ന ഒന്നാണ്. ബിസ്മ മറൂഫ് ലോകത്തിലുള്ള വനിതാ കായിക താരങ്ങള്‍ക്കെല്ലാം ഉദാഹരണമാവുകയാണ്. ബേബി ഫാത്തിമയോട് ഒരുപാട് സ്നേഹം. വൈകാതെ തന്നെ അവള്‍ ബാറ്റെടുക്കുമെന്ന് കരുതുന്നു,” മന്ദാന പറഞ്ഞു.

മന്ദാനക്ക് പുറമെ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെന്‍ഡുല്‍ക്കറും ഇന്ത്യന്‍ താരങ്ങള്‍ ബിസ്മയ്ക്കും കുഞ്ഞിനുമൊപ്പം നില്‍ക്കുന്ന ചിത്രം പങ്കുവച്ചിരുന്നു. “എന്തൊരു നല്ല നിമിഷമാണിത്. മൈതാനത്ത് മാത്രമാണ് ക്രിക്കറ്റിന് ബൗണ്ടറിയുള്ളത്. അതിന് പുറത്തില്ല. സ്പോര്‍ട്സ് എല്ലാവരേയും ഒന്നിപ്പിക്കുന്നു,” സച്ചിന്‍ ട്വിറ്ററില്‍ കുറിച്ചു.

മാതാവിനൊപ്പമാണ് ബിസ്മ ലോകകപ്പിനായി ന്യൂസിലന്‍ഡിലെത്തിയത്. പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ നിയമപ്രകാരം സഹായിയേം കൊണ്ട് അമ്മമാര്‍ക്ക് യാത്ര ചെയ്യാന്‍ അനുമതിയുണ്ട്. യാത്രാ ചിലവ് ക്രിക്കറ്റ് ബോര്‍ഡും താരവും ചേര്‍ന്നാണ് വഹിക്കുന്നത്.

Also Read: ഒരു ഒന്നൊന്നര ഓള്‍ റൗണ്ടര്‍! സര്‍ ജഡേജ 2.0

Stay updated with the latest news headlines and all the latest Sports news download Indian Express Malayalam App.

Web Title: Inspirational mandhana hails bismah maroof for returning to cricket after pregnancy