/indian-express-malayalam/media/media_files/3c7mjKYVrkBd5eff03lZ.jpg)
അടുത്ത റൗണ്ട് രഞ്ജി ട്രോഫി മത്സരങ്ങള്‍ തുടങ്ങാനിരിക്കെ ഇന്ത്യയുടെ സ്റ്റാര്‍ ബാറ്റര്‍ വിരാട് കോഹ്ലിക്ക് പരുക്കെന്ന്. താരത്തിന് കഴുത്ത് വേദന ഉണ്ടെന്ന റിപ്പോര്‍ട്ടുകളാണ് വരുന്നത്. 13 വര്‍ങ്ങള്‍ക്ക് ശേഷം രഞ്ജി ട്രോഫിയിലേക്ക് തിരിച്ച് വരുവ് നടത്തുമെന്ന് പ്രതീക്ഷിച്ചിരുന്ന താരം ഇനി മത്സരത്തിന് ഇറങ്ങുമോയെന്ന് ഉറപ്പിക്കാനാവില്ല. സൗരാഷ്ട്രക്കെതിരെ ജനുവരി 23ന് മത്സരം നടക്കാനിരിക്കെ ഡല്‍ഹി ക്രിക്കറ്റ് അസോസിയേഷന്‍ ഇനിയും താരത്തിന്റെ തിരുമാനത്തിനായി കാത്തിരിക്കുകയാണ്.
റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് കഴുത്തിന് വേദന അനുഭവപ്പെട്ട താരം വേദന മാറാന്‍ കഴുത്തില്‍ ഇന്‍ജെക്ഷന്‍ എടുത്തിട്ടുണ്ട്. 'വിരാട് കോഹ്ലിക്ക് കഴുത്തില്‍ വേദന ഉണ്ടായിരുന്നു, അതിനായി ഒരു കുത്തിവയ്പ്പ് പോലും എടുത്തിരുന്നു. അവശേഷിക്കുന്ന രണ്ട് രഞ്ജി ട്രോഫി മത്സരങ്ങളില്‍ ആദ്യത്തേത് അദ്ദേഹം ഒഴിവാക്കാന്‍ സാധ്യതയുണ്ട്, സെലക്ടര്‍മാര്‍ക്ക് ഡിഡിസിഎ അപ്‌ഡേറ്റ് നല്‍കിയാല്‍ കോഹ്ലിയുടെ ഫിറ്റ്നസിന്റെ കാര്യത്തിൽ വ്യക്തമായ ചിത്രം ലഭിക്കും.' വൃത്തങ്ങള്‍ പറയുന്നു.
എന്നാല്‍ കോഹ്ലിയെ അടുത്ത റൗണ്ട് രഞ്ജി മത്സരങ്ങള്‍ക്ക് ടീമില്‍ ഉള്‍പ്പെടുത്തിയേക്കുമെന്ന് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നുണ്ട്. മത്സരങ്ങള്‍ക്കായി ജനുവരി 20നാണ് ടീം പുറപ്പെടുന്നത് എന്നത് കോഹ്ലിക്ക് പരിക്ക് മാറി ടീമിനൊപ്പം പരിശീലിക്കാന്‍ സമയം നല്‍കും.'ലഭ്യതയ്ക്ക് വിധേയമായി കോഹ്ലിയുടെ പേര് ടീമില്‍ ചേര്‍ക്കാന്‍ സാധ്യതയുണ്ടെന്ന് ഡിഡിസിഎയിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു.
ജനുവരി 17 ന് അരുണ് ജെയ്റ്റ്‌ലി സ്റ്റേഡിയത്തില് നടക്കുന്ന യോഗത്തിന് മുമ്പ് വ്യക്തമായ ചിത്രം ലഭിച്ചാല്‍ സ്ഥിതിഗതികള്‍ മാറും. ടീമിനെ തിരഞ്ഞെടുക്കാന്‍ പുരുഷ സീനിയര്‍ സെലക്ഷന്‍ കമ്മിറ്റിയും പരിശീലകന്‍ സരണ്‍ദീപ് സിങ്ങും യോഗം ചേരുന്നതിന് മുമ്പ് ടീമിന്റെ നെറ്റ് സെഷനുണ്ട്.'
അടുത്തിടെ അവസാനിച്ച ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയില്‍ കോഹ്ലി കളിച്ചെങ്കിലും താരത്തിന് ആദ്യ ടെസ്റ്റില്‍ ഒഴികെ റണ്‍ നേടാനായില്ല. അടുത്തതായി തുടങ്ങാനിരിക്കുന്ന ഇംഗ്ലണ്ടിനെതിരെയുള്ള ഏകദിന പരമ്പരക്കും അതിന് ശേഷം തുടങ്ങുന്ന ചാമ്പ്യന്‍സ് ട്രോഫിക്ക് മുമ്പായി ഫിറ്റ്‌നസ്സ് വീണ്ടെണ്ടുക്കാന്‍ ആയിരിക്കും കോഹ്ലി ശ്രമിക്കുക.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us