കേപ് ടൗൺ: ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയിലെ മൽസരത്തിൽ ദക്ഷിണാഫ്രിക്കയ്ക്ക് തിരിച്ചടി. പരുക്ക് മൂർച്ഛിച്ചതോടെ ഇന്നലെ പാതിയിൽ കളി അവസാനിപ്പിച്ച ഡെയ്ൽ സ്റ്റെയ്ൻ ഇനി കളിക്കില്ല. ഇടത് ഉപ്പൂറ്റിക്ക് സംഭവിച്ച പരുക്ക് സാരമുള്ളതാണെന്നും വിശ്രമം ആവശ്യമാണെന്നുമാണ് റിപ്പോർട്ട്.

നാ​ലു മു​ത​ൽ ആ​റ് ആ​ഴ്ച​വ​രെ സ്റ്റെയ്‌നിന് വി​ശ്ര​മം വേ​ണ്ടി​വ​രു​മെ​ന്നു​മാ​ണ് മെഡിക്കൽ റിപ്പോർട്ട്. ഇതോടെ പരമ്പരയിലെ അവശേഷിക്കുന്ന മൽസരങ്ങളും ഇദ്ദേഹത്തിന് നഷ്ടമാകും. ഇന്നലെ ബോൾ ചെയ്യുന്നതിനിടെയാണ് പരുക്ക് മൂർച്ഛിച്ചത്.

ദക്ഷിണാഫ്രിക്കൻ നിരയിലെ പരിചയ സമ്പത്തുള്ള, മികച്ച പേസ് ബോളറാണ് സ്റ്റെയ്ൻ. ഇതോടെ ദക്ഷിണാഫ്രിക്കൻ നിരയിൽ ബോളർമാരുടെ എണ്ണം നാലായി ചുരുങ്ങും. ആദ്യ ടെസ്റ്റിൽ പത്ത് താരങ്ങളുമായി മാത്രമേ ദക്ഷിണാഫ്രിക്കയ്ക്ക് കളിക്കാൻ സാധിക്കൂ.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ