‘എല്ലാം അവസാനിക്കുകയാണ്’; ബാഴ്‌സലോണയോട് വിട പറഞ്ഞ് ഇനിയേസ്റ്റ

ബാഴ്‌സലോണയില്‍ നിന്നും വിട പറഞ്ഞ് പോകുന്ന ഇനിയേസ്റ്റ് ചൈനീസ് ക്ലബ്ബിലേക്ക് ചേക്കേറുമെന്നാണ് റിപ്പോര്‍ട്ടുകള്‍

ബാഴ്‌സലോണയുടെ എക്കാലത്തേയും മികച്ച താരങ്ങിലൊരാളായ ആന്ദ്ര ഇനിയേസ്റ്റ ക്ലബ്ബിനോട് വിട പറയുന്നു. ഈ സീസണോടെ ബാഴ്‌സയുമായി പിരിയുമെന്ന് താരം പത്ര സമ്മേളനത്തിലൂടെ അറിയിച്ചു. ബാഴ്‌സലോണ താരങ്ങളും ഇനിയേസ്റ്റയുടെ കുടുംബവും പത്രസമ്മേളനത്തില്‍ പങ്കെടുത്തിരുന്നു.

”എന്റെ ജീവിതത്തിന്റെ ഏറിയ പങ്കും ഞാന്‍ ജീവിച്ചതും ഇവിടെയായിരുന്നു. പോകാന്‍ എളുപ്പമല്ല. ക്ലബ്ബിന് എന്നില്‍ പൂര്‍ണ്ണമായ വിശ്വസമുണ്ട്. പക്ഷെ എനിക്ക് എല്ലാം നല്‍കിയ ക്ലബ്ബിന് തിരിച്ച് നല്‍കാന്‍ കഴിയാതെ വരുമ്പോള്‍ വേദനയുണ്ട്. ഇത് സീസണ്‍ അവസാനത്തേതാണ്,” ഇനിയേസ്റ്റ പറയുന്നു.

ബാഴ്‌സലോണയില്‍ നിന്നും വിട പറഞ്ഞ് പോകുന്ന ഇനിയേസ്റ്റ് ചൈനീസ് ക്ലബ്ബിലേക്ക് ചേക്കേറുമെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ തന്റെ പുതിയ തട്ടകമേതായിരിക്കും എന്നതിനെ കുറിച്ച് ഇനിയേസ്റ്റ് ഒന്നും പറഞ്ഞില്ല. അതേസമയം, ഒരിക്കലും ബാഴ്‌സയ്‌ക്കെതിരെ കളിക്കില്ലെന്നും അതുകൊണ്ട് യൂറോപ്പിന് പുറത്തുള്ള വാതിലുകള്‍ എപ്പോഴും തുറന്ന് കിടക്കുന്നുണ്ടെന്നും താരം പറഞ്ഞു.

സീസണ്‍ അവസാനിക്കുമ്പോള്‍ തന്റെ തീരുമാനം അറിയുമെന്നും താരം പറഞ്ഞു. 12ാം വയസിലായിരുന്നു ഇനിയേസ്റ്റ ബാഴ്‌സയിലെത്തുന്നത്. പിന്നീട് ബാഴ്‌സയുടേയും ലോക ഫുട്‌ബോള്‍ ചരിത്രത്തിലേയും സമാനതകളില്ലാത്ത താരമായി ഇനിയേസ്റ്റ വളരുകയായിരുന്നു. മെസിയുടെ വളര്‍ച്ചയ്ക്കു പിന്നിലും ഇനിയേസ്റ്റയുണ്ടായിരുന്നു.

31 കീരിടങ്ങള്‍ ബാഴ്‌സയിലെത്തിക്കാന്‍ ഇനിയേസ്റ്റയ്ക്ക് സാധിച്ചു. കഴിഞ്ഞ വാരം കോപ്പ ഡെല്‍ റേയിലെ ഫൈനിലില്‍ ഗോള്‍ നേടി ഒരിക്കല്‍ കൂടി ബാഴ്‌സയുടെ വിജയ ശില്‍പ്പിയായി മാറിയ ഇനിയേസ്റ്റ സ്പാനിഷ് ലീഗ് കൂടി നേടിയ ശേഷം പടിയിറങ്ങാനാണ് കാത്തിരിക്കുന്നത്.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Iniesta to leave barcelona

Next Story
ധോണിയെ അഭിനന്ദിച്ച് പാക് അവതാരക; വേറെ പണിയില്ലേ നിനക്കെന്ന് പാക് ആരാധകര്‍
The moderation of comments is automated and not cleared manually by malayalam.indianexpress.com