INDvNZ 1st T20 Preview: ലോകകപ്പിലേക്കുള്ള വഴി തെളിച്ച് ഇന്ത്യ; അവസരം കാത്ത് യുവതാരങ്ങൾ

മൂന്ന് ഫോർമാറ്റുകളിലുമായി പത്ത് മത്സരങ്ങളാണ് ഇന്ത്യ ന്യൂസിലൻഡിൽ കളിക്കുന്നത്

India, ഇന്ത്യ, Sri lanka, ശ്രീലങ്ക, t20, virat kohli, വിരാട് കോ‌ഹ്‌ലി, iemalayalam

ഓക്‌ലൻഡ്: ഓസ്ട്രേലിയയിൽ ഈ വർഷം നടക്കാനിരിക്കുന്ന ടി2 ലോകകപ്പ് മുഖ്യ അജണ്ടയാക്കിയുള്ള ഇന്ത്യൻ പര്യടനങ്ങൾ മുന്നേറുകയാണ്. പുതുവർഷത്തിൽ ഇതിനോടകം ശ്രീലങ്കയെയും ഓസ്ട്രേലിയയെയും നേരിട്ട ഇന്ത്യ ഈ കലണ്ടർ വർഷത്തിലെ ആദ്യ എവേ പരമ്പരയ്ക്കാണ് ന്യൂസിലൻഡിൽ എത്തിയിരിക്കുന്നത്. മൂന്ന് ഫോർമാറ്റുകളിലുമായി പത്ത് മത്സരങ്ങളാണ് ഇന്ത്യ ന്യൂസിലൻഡിൽ കളിക്കുന്നത്. ഇതിൽ അഞ്ചും ടി20 മത്സരങ്ങളാണ്.

ശ്രീലങ്കയ്ക്കെതിരായ ടി20 പരമ്പരയിൽ ആധികാരിക ജയം സ്വന്തമാക്കാൻ സാധിച്ച ഇന്ത്യൻ നിരയ്ക്ക് ന്യൂസിലൻഡിൽ കാര്യങ്ങൾ അത്ര എളുപ്പമാകില്ല. പേസർമാരെ തുണയ്ക്കുന്ന വിക്കറ്റ് തന്നെയാണ് പ്രധാന തലവേദന. നാല് പേസർമാർ ഇന്ത്യൻ നിരയിലുണ്ടെങ്കിലും ഇവരിൽ ആരൊക്കെ പ്ലെയിങ് ഇലവനിലെത്തുമെന്ന് കാത്തിരുന്ന് അറിയണം.

Also Read: സഞ്ജുവിനായി കോഹ്‌ലി വഴിമാറുമോ? ന്യൂസിലൻഡ് പര്യടനത്തിലെ സാധ്യതകളിങ്ങനെ

മലയാളി താരം സഞ്ജു സാംസൺ ഉൾപ്പടെ ലോകകപ്പ് സ്ക്വാഡിൽ സ്ഥാനമുറപ്പിക്കാൻ ഒന്നിലധികം താരങ്ങൾ ഇത്തവണയും ടീമിനൊപ്പമുണ്ട്. മനീഷ് പാണ്ഡെ, ശിവം ദുബെ, സഞ്ജു സാംസൺ എന്നീ താരങ്ങൾക്കെല്ലാം കളിക്കാൻ അവസരം ലഭിക്കുമെന്നാണ് കരുതുന്നത്. ശിഖർ ധവാൻ, ഹാർദിക് പാണ്ഡ്യ, ദീപക് ചാഹർ, ഭുവനേശ്വർ കുമാർ എന്നിവർ പരുക്ക് മൂലം ടീമിൽ നിന്ന് വിട്ടുനിൽക്കുന്നത് തിരിച്ചടിയാണെങ്കിലും നിലവിലത്തെ സാഹചര്യത്തിൽ ഇന്ത്യയുടെ ബെഞ്ച് സ്ട്രോങ്ങാണ്.

വിക്കറ്റ് കീപ്പർ ബാറ്റ്സ്മാന്റെ റോളിൽ തിളങ്ങാൻ കെ.എൽ.രാഹുലിന് സാധിക്കുന്നത് ഇന്ത്യൻ ക്യാംപിൽ മാറ്റങ്ങൾക്ക് പ്രതീക്ഷ നൽകുന്നുണ്ട്. ന്യൂസിലൻഡിനെതിരായ മത്സരങ്ങളിലും വിക്കറ്റിന് പിറകിൽ രാഹുൽ എത്തിയേക്കും. അങ്ങനെയെങ്കിൽ മധ്യനിരയിൽ സഞ്ജു, മനീഷ് പാണ്ഡെ എന്നിവരുടെ സാധ്യതകളും വർധിക്കും. സഞ്ജുവിനെയും വിക്കറ്റ് കീപ്പറുടെ റോളിൽ പ്രതീക്ഷിക്കാം.

Also Read: വിരാട് കോഹ്‌ലിയേക്കാൾ മികച്ച താരങ്ങൾ പാക്കിസ്ഥാനിലുണ്ട്: അബ്ദുൾ റസാഖ്

ശിഖർ ധവാന്റെ പകരക്കാരനായതിനാൽ തന്നെ മൂന്നാം ഓപ്പണറായിട്ടാണ് നിലവിൽ സഞ്ജുവിനെ സെലക്ടർമാർ 16 അംഗ ടീമിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഏത് റോളിലും തിളങ്ങാൻ സാധിക്കുമെന്ന് തെളിയിച്ച കെ.എൽ.രാഹുൽ തന്നെയായിരിക്കും രോഹിത് ശർമയ്ക്കൊപ്പം ഇന്ത്യൻ ഇന്നിങ്സ് ഓപ്പൺ ചെയ്യുന്നത്. എന്നാൽ മൂന്നാം നമ്പറിൽ ഒന്ന് രണ്ട് മത്സരങ്ങളിൽ സഞ്ജുവിനെ പ്രതീക്ഷിക്കാം. ടി20 ബാറ്റിങ് ഓർഡറിൽ നായകൻ വിരാട് കോഹ്‌ലിയുടെ പരീക്ഷണങ്ങൾ അവസാനിച്ചട്ടില്ലയെന്നത് ഈ പ്രതീക്ഷകൾക്ക് ബലമേകുന്നു.

ശ്രീലങ്കയ്‌ക്കെതിരെ സഞ്ജു കളിച്ചതും മൂന്നാം നമ്പറിൽ തന്നെയായിരുന്നു. ആദ്യ പന്ത് സിക്സറടിച്ച് നായകനുൾപ്പടെ ഏവരെയും ഞെട്ടിച്ച സഞ്ജു അടുത്ത പന്തിൽ പുറത്തായത് നിരാശയായി. എന്നാൽ ഇത്തവണ മൂന്നാം നമ്പറിൽ തിളങ്ങാൻ സഞ്ജുവിനാകുമെന്ന പ്രതീക്ഷയിലാണ് ക്രിക്കറ്റ് ആരാധകർ.

ജസ്പ്രീത് ബുംറ നയിക്കുന്ന ബോളിങ് നിരയിൽ മൂന്ന് പേസർമാരും ഒരു സ്‌പിന്നറുമെത്തും. നിലവിൽ വിശ്രമത്തിന് ശേഷം മടങ്ങിയെത്തിയ മുഹമ്മദ് ഷമി യുവതാരം നവ്ദീപ് സൈനി എന്നിവർക്കായിരിക്കും പേസിന്റെ ചുമതല. കുൽദീപ് യാദവ്, യുസ്‌വേന്ദ്ര ചാഹൽ എന്നിവർ മാറി മാറി മത്സരങ്ങളിലെത്തും. വാഷിങ്ടൺ സുന്ദർ, രവീന്ദ്ര ജഡേജ എന്നിവറായിരിക്കും ഓൾറൗണ്ടർമാർ. പേസിനെ തുണയ്ക്കുന്ന പിച്ചിൽ ശിവം ദുബെയ്ക്കും അവസരം ലഭിച്ചേക്കും.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Indvnz 1st t20i preview the road to world t20 starts here

Next Story
ഇന്ത്യയ്‌ക്കെതിരായ ടെസ്റ്റ് പരമ്പര: ആഗർ ഓസീസ് ടീമിൽashton agar, cricket, australia
The moderation of comments is automated and not cleared manually by malayalam.indianexpress.com