അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്റെ തലപ്പത്ത് പുതു ചരിത്രം രചിച്ച് ഇന്ദ്ര നൂയി

പെപ്‌സികോയുടെ ചെയർമാനും സിഇഒയുമാണ് ഇന്ദ്ര നൂയി

പെപ്‌സികോ ചെയർമാനും സിഇഒയുമായ ഇന്ദ്ര നൂയിയെ അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്റെ തലപ്പത്തേക്ക്. ഈ വർഷം ജൂണിൽ ഇന്ദ്ര നൂയി ചുമതലയേൽക്കും.

“ഈ സ്ഥാനത്തേക്ക് എത്തുന്ന ആദ്യത്തെ വനിതയെന്ന നിലയിൽ എനിക്ക് വളരെയധികം സന്തോഷമുണ്ട്. സഹപ്രവർത്തകർക്കൊപ്പം ക്രിക്കറ്റിന്റെ വളർച്ചയ്ക്ക് വേണ്ടി പ്രവർത്തിക്കും. ഓരോ ബാറ്റിനും ബോളിനും കൂടുതൽ ആരാധകരെ സൃഷ്ടിച്ചെടുക്കുന്നതിന് മുൻഗണന നൽകും”, ഇന്ദ്ര നൂയി നയം വ്യക്തമാക്കി.

“അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിനെ സംബന്ധിച്ച് ഒരു വനിത അംഗത്തെ കൂടി ബോർഡിലേക്ക് ഉൾപ്പെടുത്തുന്നത് ഭരണപരമായി സ്വീകരിക്കുന്ന ഒരു പ്രധാന ചുവടാണ്. ആഗോളതലത്തിൽ തന്നെ ക്രിക്കറ്റിന്റെ വളർച്ചയിൽ ഒരു പ്രധാന നീക്കമാണ് ഇന്ദ്ര നൂയിയെ പോലെ ഒരു വ്യക്തിയുടെ സാന്നിദ്ധ്യം”, ചെയർമാൻ ശശാങ്ക് മനോഹർ ഇതേക്കുറിച്ച് പ്രതികരിച്ചു.

അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിലെ മുഴുവൻ അംഗങ്ങളും ഐകകണ്ഠേന പിന്തുണച്ചതോടെയാണ് ഇന്ദ്ര നൂയിക്ക് സ്വതന്ത്ര ഡയറക്ടർ സ്ഥാനത്തേക്ക് എത്താനായത്. സ്വതന്ത്ര ഡയറക്ടറുടെ കാലാവധി രണ്ട് വർഷമാണ്. സ്വതന്ത്ര ഡയറക്ടർ പദത്തിൽ വ്യക്തിക്ക് ആറ് വർഷം വരെ പ്രവർത്തിക്കാമെന്നതിനാൽ ഇന്ദ്ര നൂയിയുടെ പ്രവർത്തന കാലാവധി നീട്ടിനൽകിയേക്കും.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Indra nooyi appointed iccs first independent female director

Next Story
Uppum Mulakum: കള്ളു കുടിച്ചു വന്ന ബാലുവിന് പാറുക്കുട്ടിയുടെ ഉപദേശം; ഉപ്പും മുളകും വീഡിയോuppum mulakum, uppum mulakum series latest episodes , latest episode, ഉപ്പും മുളകും പാറുക്കുട്ടി, Parukutty Uppum Mulakum, Uppum Mulakum Parukutty, uppum mulakum series latest episodes video, uppum mulakum series, ഉപ്പും മുളകും, ഉപ്പും മുളകും സീരിയൽ, ഉപ്പും മുളകും ഇന്ന്, uppum mulakum video, uppum mulakum latest episode, uppum mulagum, ഉപ്പും മുളകും വീഡിയോ, ഉപ്പും മുളകും ബാലു, ഉപ്പും മുളകും നീലു, ഉപ്പും മുളകും ശിവ, ഉപ്പും മുളകും കേശു, ഉപ്പും മുളകും ലെച്ചു, ഉപ്പും മുളകും മുടിയൻ, ഉപ്പും മുളകും ഭവാനിയമ്മ, Uppum mulakum bhavaniyamma
The moderation of comments is automated and not cleared manually by malayalam.indianexpress.com