/indian-express-malayalam/media/media_files/uploads/2018/02/indra-nooyi-759.jpg)
പെപ്‌സികോ ചെയർമാനും സിഇഒയുമായ ഇന്ദ്ര നൂയിയെ അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്റെ തലപ്പത്തേക്ക്. ഈ വർഷം ജൂണിൽ ഇന്ദ്ര നൂയി ചുമതലയേൽക്കും.
"ഈ സ്ഥാനത്തേക്ക് എത്തുന്ന ആദ്യത്തെ വനിതയെന്ന നിലയിൽ എനിക്ക് വളരെയധികം സന്തോഷമുണ്ട്. സഹപ്രവർത്തകർക്കൊപ്പം ക്രിക്കറ്റിന്റെ വളർച്ചയ്ക്ക് വേണ്ടി പ്രവർത്തിക്കും. ഓരോ ബാറ്റിനും ബോളിനും കൂടുതൽ ആരാധകരെ സൃഷ്ടിച്ചെടുക്കുന്നതിന് മുൻഗണന നൽകും", ഇന്ദ്ര നൂയി നയം വ്യക്തമാക്കി.
"അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിനെ സംബന്ധിച്ച് ഒരു വനിത അംഗത്തെ കൂടി ബോർഡിലേക്ക് ഉൾപ്പെടുത്തുന്നത് ഭരണപരമായി സ്വീകരിക്കുന്ന ഒരു പ്രധാന ചുവടാണ്. ആഗോളതലത്തിൽ തന്നെ ക്രിക്കറ്റിന്റെ വളർച്ചയിൽ ഒരു പ്രധാന നീക്കമാണ് ഇന്ദ്ര നൂയിയെ പോലെ ഒരു വ്യക്തിയുടെ സാന്നിദ്ധ്യം", ചെയർമാൻ ശശാങ്ക് മനോഹർ ഇതേക്കുറിച്ച് പ്രതികരിച്ചു.
അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിലെ മുഴുവൻ അംഗങ്ങളും ഐകകണ്ഠേന പിന്തുണച്ചതോടെയാണ് ഇന്ദ്ര നൂയിക്ക് സ്വതന്ത്ര ഡയറക്ടർ സ്ഥാനത്തേക്ക് എത്താനായത്. സ്വതന്ത്ര ഡയറക്ടറുടെ കാലാവധി രണ്ട് വർഷമാണ്. സ്വതന്ത്ര ഡയറക്ടർ പദത്തിൽ വ്യക്തിക്ക് ആറ് വർഷം വരെ പ്രവർത്തിക്കാമെന്നതിനാൽ ഇന്ദ്ര നൂയിയുടെ പ്രവർത്തന കാലാവധി നീട്ടിനൽകിയേക്കും.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us