ഇന്ത്യോനേഷ്യൻ ഓപ്പണിൽ വമ്പൻ അട്ടിമറിയുമായി ഇന്ത്യൻ താരം എച്ച്.എസ് പ്രണോയ്. 6 തവണ ലോകചാമ്പ്യൻ പട്ടവും മൂന്ന് ഒളിമ്പിക് സ്വർണ്ണ മെഡലുകളും നേടിയ മലേഷ്യൻ താരം ലീ ചോങ്ങ് വെയെയാണ് മലയാളികൂടിയായ എച്ച്.എസ് പ്രണോയ് അട്ടിമറിച്ചത്. നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു പ്രണോയി ലീ ചോങ്ങ് വെയെ തോൽപ്പിച്ചത്. സ്കോർ 21-10,21-18.

മലേഷ്യൻ ഓപ്പണിന്റെ മൂന്നാം റൗണ്ടിലായിരുന്നു പ്രണോയി ലീ ചോങ്ങ് വെയെ അട്ടിമറിച്ചത്. തുടക്കം മുതലെ അക്രമിച്ചു കളിച്ച പ്രണോയ് ലീ ചോങ് വെയെ നിലം തൊടാൻ അനുവദിച്ചില്ല. 10 ന് എതിരെ 21 പോയിന്റുകൾക്കാണ് പ്രണോയ് ആദ്യ സെറ്റ് നേടിയത്. രണ്ടാം സെറ്റിൽ ലീ ചോങ്ങ് വെയെ നിക്ഷ്പ്രഭമാക്കുന്ന പ്രകടനമാണ് പ്രണോയ് പുറത്തെടുത്തത്. മികച്ച നെറ്റ് ഷോട്ടുകളും, വിന്നറുകളുമായി പ്രണോയ് കളം നിറഞ്ഞതോടെ ലോകതാരം അടിയറവ് പറയുകയായിരുന്നു.

ഇന്ത്യൻ പ്രതീക്ഷകളുമായി ഇറങ്ങിയ കിടാംമ്പി ശ്രീകാന്തും ഇന്ത്യോനേഷ്യൻ ഓപ്പണിന്റെ ക്വാർട്ടറിൽ കടന്നു. ലോക ഒമ്പതാം നമ്പർ താരമായ ഡെൻമാർക്കിന്റെ ജോർഗെൻസനെയാണ് ശ്രീകാന്ത് പരാജയപ്പെടുത്തിയത്. സ്കോർ 21-15,20-22,21-6.
HS PRANOY
ലോക ബാഡ്മിന്റൺ റാങ്കിങ്ങിൽ 29 സ്ഥാനത്താണ് പ്രണോയ് ഉള്ളത്. 22 ആം സ്ഥാനത്താണ് കിടാംമ്പി ശ്രീകാന്ത്. 13 റാങ്കിലുള്ള സായി പ്രണീതാണ് പുരുഷ റാങ്കിങ്ങിൽ ഏറ്റവും മുന്നിലുള്ള ഇന്ത്യൻ താരം.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ