ഉത്തർപ്രദേശ്: കോമൺവെൽത്ത് ഗെയിംസ് സ്വർണ മെഡൽ ജേതാവ് പൂനം യാദവിനു കല്ലേറിൽ പരിക്ക്. ഗോൾകോസ്റ്റിൽ ഭാരദ്വോഹനത്തിൽ സ്വർണം കരസ്ഥമാക്കിയ പൂനം വെള്ളിയാഴ്ചയാണ് സ്വന്തം നാടായ ദന്ദുപുരിൽ എത്തിയത്. ശനിയാഴ്ച മുംഗ്വാറിലുള്ള അമ്മാവൻ കൈലാഷിനെ സന്ദർശിക്കാൻ എത്തിയപ്പോഴാണ് ആക്രമണത്തിനു ഇരയായത്.
കല്ലേറിനെതിരെ പൂനം യാദവ് പൊലീസിൽ പരാതി നൽകി. പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പൂനം മുംഗ്വാറിൽ എത്തുമ്പോൾ കൈലാഷും അയൽവാസികളും തമ്മിൽ ഭൂമി സംബന്ധിച്ച് തർക്കം നടക്കുകയായിരുന്നുവെന്നും. ഈ തർക്കം സംഘർഷത്തിൽ കലാശിക്കുകയും ഇതിനെടെയാണ് പൂനം യാദവ് കല്ലേറ് കൊണ്ടതെന്നും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
69 കിലോഗ്രാം വിഭാഗത്തിൽ മത്സരത്തിച്ച പൂനം യാദവ് തകർപ്പൻ പ്രകടനമാണ് കാഴ്ചവെച്ചത്. കഴിഞ്ഞ കോമൺവെൽത്ത് ഗെയിംസിൽ ഇതേ വിഭാഗത്തിൽ മത്സരിച്ച പൂനത്തിന് വെങ്കലം മാത്രമെ നേടാനായിരുന്നുളളു.
69 കിലോഗ്രാമില്‍ ആകെ 222 കിലോഗ്രാമുയര്ത്തിയാണ് പൂനം യാദവ് സ്വര്‍ണം നേടിയത്. സ്നാച്ചില്‍ 100 കിലോഗ്രാമും ക്ലീനിലും ജെര്‍ക്കിലും 122 കിലോഗ്രാമുമാണ് താരം ഉയര്‍ത്തിയത്.